പഞ്ചാബൽ ചരൺ ജിത്ത് സിംഗ് ചന്നി 2 സീറ്റിലും മുന്നിൽ; അമൃത്സറിൽ സിദ്ദു പിന്നിൽ
ദില്ലി; തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിായയ ചരൺ ജിത്ത് സിംഗ് ചന്നി രണ്ട് മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. സിറ്റിംഗ് സീറ്റായ ചാംകാൗർ സാഹിബ് മണ്ഡലത്തിന് പുറമെ സംവരണ മണ്ഡലമായ ബദൗറിൽ നിന്നുമാണ് ചന്നി ഇത്തവണ മത്സരിച്ചിരുന്നത്. എന്നാൽ അമൃത്സർ മണ്ഡലത്തിൽ പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഏറെ പിന്നിലാണെന്നാണ് വിവരം.

അമൃത്സറിൽ ഇക്കുറി അതിശക്തമായ മത്സരത്തിനായിരുന്നു കളമൊരുങ്ങിയത്. സിദ്ദുവിനെതിരെ ശിരോമണി അകാലിദളിന്റെ തീപ്പൊരി നേതാവ് ബിക്രം സിംഗ് മജീതിയ ആയിരുന്നു ഇവിടെ മത്സരിച്ചത്. അതേസമയം പഞ്ചാബിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്. അതേസമയം സർവ്വേകൾ പ്രവചിച്ചത് പോലെ നിറം മങ്ങിയ പ്രകടനമല്ല കോൺഗ്രസ് കാഴ്ച വെയ്ക്കുന്നത്.
Recommended Video
മണിപ്പൂരിലും BJP തന്നെ, കോൺഗ്രസ് തകർന്നടിഞ്ഞു | Oneindia Malayalam












Click it and Unblock the Notifications