പഞ്ചാബില്‍ അപ്രതീക്ഷിത യൂ ടേണ്‍; രണ്ട് സീറ്റിലും ചന്നി പിന്നില്‍, സിദ്ദു മൂന്നാമത്
അമൃത്സര്‍: പഞ്ചാബിലെ പ്രധാന മണ്ഡലങ്ങളില്‍ വോട്ട് നില മാറി മറിയുന്നു. നേരത്തെ മുന്നിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ പിന്നിലേക്ക് പോയി. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവരാണ് പിന്നിലേക്ക് പോയത്.
രണ്ട് സീറ്റില്‍ നിന്ന് മത്സരിച്ച ചരണ്‍ജിത് ചന്നി രണ്ടിടത്തും പിന്നിലാണ്. ചൗംകര്‍ സാഹിബ്, ബദൗര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നായിരുന്നു ചരണ്‍ജിത് ചന്നി ജനവിധി തേടിയത്. അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് മത്സരിച്ച പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്താണ് നിലവില്‍. ആം ആദ്മിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. ശിരോമണി അകാലിദളിന്റെ ബിക്രം സിംഗ് മജിതിയ ആണ് രണ്ടാമത്.

ആദ്യ ഫലസൂചനകള്‍ പ്രകാരം ആം ആദ്മി പഞ്ചാബില്‍ വന്‍ മുന്നേറ്റം നടത്തുന്നുണ്ട്. നിലവില്‍ 66 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്. 59 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്. 10 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് നിലവില്‍ ലീഡ് ചെയ്യുന്നത്.
ശിരോമണി അകാലിദള്‍-ബി എസ് പി സഖ്യവും ബി ജെ പി- അമരീന്ദര്‍ സിംഗ് (പഞ്ചാബ് ലോക് കോണ്‍ഗ്രസ്) സഖ്യവും ലീഡ് നില രണ്ടക്കം പോലും കടന്നിട്ടില്ല. 2017 ല്‍ ആകെയുള്ള 117 സീറ്റില്‍ 77 ലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ആം ആദ്മിയായിരുന്നു മുഖ്യ പ്രതിപക്ഷം.
എന്നാല്‍ ഇത്തവണ ആം ആദ്മി തരംഗമായിരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. അതിനെ സാധൂകരിക്കുന്നതാണ് വോട്ടെണ്ണലിന്റെ ആദ്യ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. ഇന്ത്യ ന്യൂസ് ബി ജെ പി -8-8, കോണ്‍ഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദള്‍ 7-13, ന്യൂസ് 18 പഞ്ചാബ്- പി മാര്‍ക്ക് ബി ജെ പി 1-3, കോണ്‍ഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദള്‍ 16-24. ന്യൂസ് 24 ബി ജെ പി 1, കോണ്‍ഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദള്‍ 6, ന്യൂസ് എക്സ് പോള്‍സ്ട്രാറ്റ് ബി ജെ പി 1-6, കോണ്‍ഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദള്‍ 22-26,.
എബിപി ന്യീസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26, ഇടിജി റിസര്‍ച്ച് ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13, എബിപി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പി-9-13, കോണ്‍ഗ്രസ് 22-27, ആം ആദ്മി 41-61, അകാലിദള്‍ 20-26, ടൈംസ് നൗ വീറ്റോ സര്‍വ്വേ ബി ജെ പി 5, കോണ്‍ഗ്രസ് 22, ആം ആദ്മി 70, അകാലിദള്‍ 19, എന്നിങ്ങനെയാണ് പ്രവചനം.












Click it and Unblock the Notifications