അമൃത്സര്‍ ഈസ്റ്റില്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നില്‍
അമൃത്സര്‍: പഞ്ചാബില്‍ പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നില്‍. അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് നവ്‌ജ്യോത് സിംഗ് സിദ്ദു മത്സരിച്ചത്.
എ എ പിയുടെ ജീവന്‍ ജ്യോത് കൗറിനേയും ശിരോമണി അകാലിദളിന്റെ ബിക്രം സിംഗ് മജിതിയക്കെതിരെയുമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മത്സരിച്ചത്. മജിതി നിയോജക മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയാണ് മജീതിയ. സിദ്ദുവിനെതിരെ അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്.
മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ അകാലിദള്‍ മുന്‍ മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിന് മുന്‍നിരക്കാരനായതിനാല്‍ സിദ്ധുവും മജീതിയയും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാണ്. അതേസമയം ഇത്തവണ കോണ്‍ഗ്രസിനും സിദ്ദുവിനും പഞ്ചാബ് തെരഞ്ഞെടുപ്പ് ഒരുപോലെ നിര്‍ണായകമാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കോണ്‍ഗ്രസിന് തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതായികണക്കാക്കിയിരുന്നു. എന്നാല്‍ പിന്നീട് ആം ആദ്മി വലിയ തരത്തില്‍ മുന്നിലേക്ക് പോയി.
2017 ല്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ വലിയ തിരിച്ചടി നേരിടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ന്യൂസ് 24 ബി ജെ പി 1, കോണ്‍ഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദള്‍ 6, ന്യൂസ് എക്സ് പോള്‍സ്ട്രാറ്റ് ബി ജെ പി 1-6, കോണ്‍ഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദള്‍ 22-26, ഇന്ത്യ ന്യൂസ് ബി ജെ പി -8-8, കോണ്‍ഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദള്‍ 7-13, ന്യൂസ് 18 പഞ്ചാബ്- പി മാര്‍ക്ക് ബി ജെ പി 1-3, കോണ്‍ഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദള്‍ 16-24,
എബിപി ന്യീസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26, ഇടിജി റിസര്‍ച്ച് ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13, ടൈംസ് നൗ വീറ്റോ സര്‍വ്വേ ബി ജെ പി 5, കോണ്‍ഗ്രസ് 22, ആം ആദ്മി 70, അകാലിദള്‍ 19, എബിപി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പി-9-13, കോണ്‍ഗ്രസ് 22-27, ആം ആദ്മി 41-61, അകാലിദള്‍ 20-26 എന്നിങ്ങനെയാണ് പ്രവചനം.












Click it and Unblock the Notifications