തപാൽ വോട്ട് എണ്ണ് തുടങ്ങി; പഞ്ചാബിൽ കോൺഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച്
ദില്ലി; ആകാംഷയോടെ കാത്തിരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത്. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ പഞ്ചാബിൽ കോൺഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. കോൺഗ്രസ് നാല് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. തൊട്ട് പിന്നാലെ ആം ആദ്മി പാർട്ടി 3 സീറ്റിലും ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ ശിരോമണി അകാലിദൾ ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി സംസ്ഥാനത്ത് ചരിത്ര വിജയം നേടുമെന്ന പ്രവചനാണ് നടത്തിയത്. 90 സീറ്റുകൾ വരെ നേടിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിനെ സംസ്ഥാനത്ത് എഴുതി തള്ളാൻ സാധിക്കില്ലെന്ന സൂചനയാണ് ആദ്യ ഘട്ടത്തിൽ പുറത്തുവന്നത്.2017 ൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് സംസ്ഥാനത്ത് അധികാരം നേടിയത്.












Click it and Unblock the Notifications