പഞ്ചാബില്‍ ആം ആദ്മിയ്ക്ക് കൂറ്റന്‍ ജയം പ്രവചിച്ച് ജന്‍ കി ബാത്-ഇന്ത്യ ന്യൂസ്
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മിയ്ക്ക് കൂറ്റന്‍ ജയം പ്രവചിച്ച് ജന്‍ കി ബാത്-ഇന്ത്യ ന്യൂസ് സര്‍വേ ഫലം. ആം ആദ്മി 60-84 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 31-18 വരെ സീറ്റിലൊതുങ്ങും. ശിരോമണി അകാലിദളിന് 12 മുതല്‍ 19 സീറ്റ് വരെ ലഭിക്കും. ബിജെപി-അമരീന്ദര്‍ സഖ്യം മൂന്ന് മുതല്‍ ഏഴ് വരെ സീറ്റ് നേടുമെന്നാണ് ജന്‍ കി ബാത്-ഇന്ത്യ ന്യൂസ് സര്‍വേ ഫലം.
പഞ്ചാബില്‍ ആം ആദ്മിയ്ക്ക് ഭരണം ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവി - മാര്‍ക്യൂ എക്‌സിറ്റ് പോള്‍ ഫലവും പറയുന്നത്. ആം ആദ്മി 62-70 സീറ്റ് നേടിയാണ് അധികാരത്തിലെത്തുക. കോണ്‍ഗ്രസ് 23-31 സീറ്റും ശിരോമണി അകാലിദള്‍ 16-24 സീറ്റും നേടും. ബി ജെ പി സഖ്യത്തിന് 1-3 വരെ സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. വന്‍ വിജയമാണ് മിക്ക സര്‍വ്വേകളും ആം ആദ്മിക്ക് പ്രവചിക്കുന്നത്.

2017 ല്‍ 20 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായിരുന്നു ആം ആദ്മി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ദല്‍ഹിയ്ക്ക് പുറത്തേക്ക് ശക്തി വ്യാപിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. 2017 ല്‍ 77 സീറ്റ് നേടി അധികാരത്തിലേറിയ കോണ്‍ഗ്രസ് വന്‍ പരാജയം നേരിടുമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്. എ ബി പി-സി വോട്ടര്‍ സര്‍വ്വേ- ബി ജെ പിയ്ക്ക് 9-13 സീറ്റ് വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 22-27 സീറ്റ് നേടുമെന്നും പ്രവചിക്കുന്നു. ആം ആദ്മി 41-61 സീറ്റ് നേടും. അകാലിദള്‍ 20-26 സീറ്റും നേടുമെന്നാണ് പ്രവചനം.
ഇന്ത്യ ന്യൂസ് സര്‍വേയില്‍ ബി ജെ പി -8-8, കോണ്‍ഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദള്‍ 7-13 എന്നിങ്ങനെ പ്രവചിക്കുന്നു. ന്യൂസ് 18 പഞ്ചാബ്- പി മാര്‍ക്ക് ബി ജെ പി 1-3, കോണ്‍ഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദള്‍ 16-24 നേടുമെന്നും പ്രവചിക്കുന്നു. ന്യൂസ് 24 ബി ജെ പി 1, കോണ്‍ഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദള്‍ 6 എന്നിങ്ങനെയാണ് പ്രവചനം.
എബിപി ന്യൂസ് സീ വോട്ടര്‍- ബി ജെ പി 7-13, കോണ്‍ഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദള്‍ 20-26 സീറ്റും നേടുമെന്നും പ്രവചിക്കുന്നു. ഇടിജി റിസര്‍ച്ച് പ്രകാരം ബി ജെ പി-3-7, കോണ്‍ഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദള്‍ 7-13 എന്നാണ് പ്രവചനം.
ന്യൂസ് എക്‌സ് പോള്‍സ്ട്രാറ്റ് ബി ജെ പി 1-6, കോണ്‍ഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദള്‍ 22-26 എന്നിങ്ങനേയും ടൈംസ് നൗ വീറ്റോ സര്‍വ്വേ ബി ജെ പി 5, കോണ്‍ഗ്രസ് 22, ആം ആദ്മി 70, അകാലിദള്‍ 19 എന്നിങ്ങനേയും പ്രവചിക്കുന്നു.












Click it and Unblock the Notifications