പഞ്ചാബില്‍ എഎപി തരംഗം, ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തും, കോണ്‍ഗ്രസ് വീഴുമെന്ന് എബിപി സര്‍വേ
ദില്ലി: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി തരംഗമെന്ന് എബിപി സി ന്യൂസ് സര്‍വേ. ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തും എഎപിയെന്ന് സര്‍വേ പറയുന്നു. 59 സീറ്റ് വരെ എഎപി നേടുമെന്ന് സര്‍വേ പ്രവചിക്കുന്നത്. ഒരുപക്ഷേ എഎപി സര്‍ക്കാര്‍ രൂപീകരിക്കുകയോ അതല്ലെങ്കില്‍ തൂക്കുസഭ നിലവില്‍ വരികയോ ചെയ്യും. അതേസമയം കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടുമെന്നാണ് സര്‍വേ പറയുന്നത്. 22 മുതല്‍ 28 സീറ്റ് വരെ മാത്രമേ കോണ്‍ഗ്രസ് നേടൂ എന്നാണ് പ്രവചനം. എന്നാല്‍ അകാലിദള്‍ കോണ്‍ഗ്രസിന് തൊട്ട് പിന്നിലെത്തും. 20 മുതല്‍ 26 സീറ്റ് വരെ അകാലിദള്‍ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അമരീന്ദര്‍ സിംഗ്-ബിജെപി സഖ്യം ഏഴ് മുതല്‍ 13 വരെ സീറ്റുകള്‍ നേടാം. മറ്റുള്ളവര്‍ ഒന്ന് മുതല്‍ അഞ്ച് സീറ്റ് വരെ പരമാവധി നേടിയേക്കാമെന്നും എബിപി ന്യൂസ് സി വോട്ടര്‍ സര്‍വേ പറഞ്ഞു.

മറ്റ് സര്‍വേകളിലും എഎപിയുടെ തരംഗം തന്നെയാണ് പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത് 76 മുതല്‍ 90 സീറ്റ് വരെ ബിജെപി നേടുമെന്നാണ്. കോണ്‍ഗ്രസിന്റെ തകര്‍ച്ച മുമ്പൊന്നുമില്ലാത്ത വിധത്തിലായിരിക്കും. 19 മുതല്‍ പരമാവധി 31 സീറ്റ് വരെ നേടും. തിരിച്ചുവരുമെന്ന് കരുതിയ അകാലിദളും തകരും ഏഴ് മുതല്‍ പതിനൊന്ന് സീറ്റിലേക്ക് അവര്‍ വീഴും. സ്വതന്ത്രര്‍ രണ്ട് സീറ്റില്‍ വിജയിക്കും. ബിഎസ്പി കൂടെയുണ്ടായിട്ടും അകാലിദളിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്ന് വ്യക്തമാണ്. ഇടിജി റിസര്‍ച്ചും എഎപിയുടെ തരംഗമാണ് പ്രവചിക്കുന്നത്. 70 മുതല്‍ 75 സീറ്റ് വരെയാണ് നേടുക. കോണ്‍ഗ്രസ് 23 മുതല്‍ 27 സീറ്റ് വരെയായി കുറയുമെന്നും സര്‍വേ പ്രവചിക്കുന്നു.
ജന്‍കീ ബാത്ത് സര്‍വേയിലും എഎപി ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്. 60 മുതല്‍ 84 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് പതിനെട്ട് മുതല്‍ 31 സീറ്റ് എന്ന നിലയിലേക്ക് വീഴും. അകാലിദള്‍ 12 മുതല്‍ 19 സീറ്റ് വരെ നേടും. ബിജെപി സഖ്യം അഞ്ച് സീറ്റ് നേടുമെന്നും പ്രവചനമുണ്ട്. പി മാര്‍ക്ക് സര്‍വേയില്‍ 62 മുതല്‍ 70 സീറ്റ് വരെ എഎപിക്ക് പ്രവചിക്കുന്നുണ്ട്. എഎപിക്ക് 23 മുതല്‍ 31 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ബിജെപി-അകാലിദള്‍ സഖ്യം മൂന്ന് സീറ്റ് വരെ നേടുമെന്നു പി മാര്‍ക്ക് സര്‍വേ പറയുന്നു. ടുഡേയ്‌സ് ചാണക്യം 70 സീറ്റ് വരെ എഎപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് പത്തും അകാലിദളിനും ആറ് സീറ്റും ടുഡേയ്‌സ് ചാണക്യ പ്രവചിച്ചു.
പോള്‍സ്ട്രാറ്റ് 56 മുതല്‍ 61 സീറ്റ് വരെ എഎപി 24 മുതല്‍ 29 സീറ്റ് വരെയുമാണഅ പ്രവചിക്കുന്നത്. അകാലിദള്‍ നില മെച്ചപ്പെടുത്തുമെന്നും ഈ സര്‍വേ പറയുന്നു. 22 മുതല്‍ 26 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ഡിസൈന്‍ബോക്‌സ് സര്‍വേയിലും എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. 52 മുതല്‍ 61 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് പരമാവധി 32 സീറ്റ് നേടും. അകാലിദള്‍ മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ നേടും. പോള്‍ ഓഫ് പോള്‍സ് പ്രവചന പ്രകാരം 75 സീറ്റ് വരെ എഎപി നേടും. കോണ്‍ഗ്രസ് 24 മുതല്‍ 32 സീറ്റിലേക്ക് വീഴും. അകാലിദള്‍ 19 സീറ്റ് വരെ നേടുമെന്നും പോള്‍ ഓഫ് പോള്‍സ് പ്രവചിച്ചു.












Click it and Unblock the Notifications