പഞ്ചാബില്‍ കോണ്‍ഗ്രസ് നിലം തൊടില്ല, ആം ആദ്മിയുടെ വന്‍ അട്ടിമറിയെന്ന് ടുഡെയ്‌സ് ചാണക്യ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളുടേയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ആം ആദ്മി പാര്‍ട്ടി അമ്പരപ്പിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടിമറിയിലൂടെ ഭരണം പിടിക്കും എന്നാണ് പുറത്ത് വന്ന സര്‍വ്വേകളെല്ലാം പ്രവചിക്കുന്നത്. ഇത്തവണ ആം ആദ്മി പാര്‍ട്ടിക്ക് 100 സീറ്റാണ് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 111 സീറ്റ് വരേക്കും ആം ആദ്മിയുടെ നേട്ടം ഉയര്‍ന്നേക്കാം എന്നും സര്‍വ്വേ പ്രവചിക്കുന്നു.
ഭരണകക്ഷിയായ കോണ്‍ഗ്രസ് പഞ്ചാബില്‍ തകര്‍ന്നടിയും എന്ന് ടുഡെയ്‌സ് ചാണക്യയുടെ സര്‍വ്വേ പറയുുന്നു. 117 നിയമസഭാ സീറ്റുകളുളള പഞ്ചാബില്‍ കോണ്‍ഗ്രസ് വെറും 10 സീറ്റുകളിലേക്ക് വീഴാനാണ് സാധ്യത. 7 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് അധികം കിട്ടിയേക്കാം എന്നും സര്‍വ്വേ പറയുന്നു. ബിജെപിക്ക് പഞ്ചാബില്‍ യാതൊരു ചലനവും സൃഷ്ടിക്കാനാകില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. കേവലം ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് പഞ്ചാബ് നല്‍കാന്‍ സാധ്യത. കര്‍ഷകസമരം പഞ്ചാബില്‍ ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട് എന്നാണ് വിലയിരുത്തേണ്ടത്.

ശിരോമണി അകാലിദള്‍ കോണ്‍ഗ്രസിന് പിന്നില്‍ മൂന്നാമത് എന്നും എന്നും ടുഡെയ്‌സ് ചാണക്യ സര്‍വ്വേ പ്രവചിക്കുന്നു. 6 സീറ്റുകള്‍ ശിരോമണി അകാലിദളിന് ലഭിച്ചേക്കും. 5 സീറ്റുകള്‍ വരെ കൂടുതല്‍ ലഭിച്ചേക്കാനും സാധ്യതയുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് പഞ്ചാബില്‍ 1 സീറ്റ് വരെയേ വിജയ സാധ്യത ടുഡേയ് ചാണക്യ സര്‍വ്വേ പ്രവചിക്കുന്നുളളൂ..












Click it and Unblock the Notifications