പഞ്ചാബിൽ ആം ആദ്മി ചരിത്രം കുറിക്കും; കൂറ്റൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ
ചണ്ഡീഗഡ്; ശക്തമായ ചതുഷ്കോണ മത്സരം നടന്ന പഞ്ചാബിൽ ഇക്കുറി ആം ആദ്മി ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. കൂറ്റൻ വിജയമാണ് മിക്ക സർവ്വേകളും ആം ആദ്മിക്ക് പ്രവചിക്കുന്നത്. 2017 ൽ 77 സീറ്റ് നേടി അധികാരത്തിലേറിയ കോൺഗ്രസ് വൻ പരാജയം രുചിച്ചേക്കുമെന്നാണ് സർവ്വേകൾ പറയുന്നത്. വിവിധ സർവ്വേ ഫലങ്ങൾ പരിശോധിക്കാം.
എബിപി-സി വോട്ടർ സർവ്വേ- ബി ജെ പി-9-13, കോൺഗ്രസ് 22-27, ആം ആദ്മി 41-61, അകാലിദൾ 20-26. എബിപി ന്യീസ് സീ വോട്ടർ- ബി ജെ പി 7-13, കോൺഗ്രസ് 22-28, ആം ആദ്മി 51-61, അകാലിദൾ 20-26, ഇടിജി റിസർച്ച് ബി ജെ പി-3-7, കോൺഗ്രസ് 27-33, ആം ആദ്മി 70-75, അകാലിദൾ 7-13, ഇന്ത്യ ന്യൂസ് ബി ജെ പി -8-8, കോൺഗ്രസ് 23-26, ആം ആദ്മി 76-90, അകാലിദൾ 7-13, ന്യൂസ് 18 പഞ്ചാബ്- പി മാർക്ക് ബി ജെ പി 1-3, കോൺഗ്രസ് 23-31, ആം ആദ്മി 62-70, അകാലിദൾ 16-24, ന്യൂസ് 24 ബി ജെ പി 1, കോൺഗ്രസ് 10, ആം ആദ്മിക്ക് 100, അകാലിദൾ 6, ന്യൂസ് എക്സ് പോൾസ്ട്രാറ്റ് ബി ജെ പി 1-6, കോൺഗ്രസ് 24-29, ആം ആദ്മി 56-61, അകാലിദൾ 22-26, ടൈംസ് നൗ വീറ്റോ സർവ്വേ ബി ജെ പി 5, കോൺഗ്രസ് 22, ആം ആദ്മി 70, അകാലിദൾ 19.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ കന്നിയങ്കത്തിൽ 23 സീറ്റുകളായിരുന്നു ആം ആദ്മിക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എം എൽ എമാരുടെ കൂട്ട കൊഴിഞ്ഞ് പോക്കായിരുന്നു പാർട്ടിയിൽ നടന്നത്. തിരഞ്ഞെടുപ്പിനോടടുത്തും നിരവധി നേതാക്കൾ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. എന്നാൽ ഇതൊന്നും ആം ആദ്മിയുടെ മുന്നേറ്റത്തെ ബാധിക്കില്ലെന്നാണ് സർവ്വേകൾ വ്യക്തമാക്കുന്നത്. പ്രീ പോൾ സർവ്വേകളും ആം ആദ്മിക്ക് പഞ്ചാബിൽ മികച്ച വിജയമാണ് പ്രവചിച്ചത്.
അതേസമയം കോൺഗ്രസ് ക്യാമ്പിൽ ഇതിനോടകം തന്നെ അസ്വരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. 40 സീറ്റിൽ കൂടുതൽ സംസ്ഥാനത്ത് പാർട്ടിക്ക് ലഭിച്ചേക്കില്ലെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവ്വേകളും വ്യക്തമാക്കിയത്.












Click it and Unblock the Notifications