കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഫ്യൂവില്‍ നാല് മണിക്കൂര്‍ ഇളവ്; ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബ്; നിയന്ത്രണം തുടരും

  • By News
Google Oneindia Malayalam News

ചണ്ഡീഗഢ്: കൊറോണ വൈറസ് പ്രതിരോധ നടപടകളുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂവില്‍ നാല് മണിക്കൂര്‍ ഇളവ് പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. രാവിലെ 7 മണി മുതല്‍ 11 മണി വരെ സംസ്ഥാനത്ത് കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ പുനരാരംഭിക്കാമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ മെയ് 3 നാണ് അവസാനിക്കുന്നത്. എന്നാല്‍ പഞ്ചാബിലെ ലോക്ക്ഡൗണ്‍ മെയ് 17 വരെ തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

punjab

നേരത്തെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുഖ്യമന്ത്രിമാര്‍ മുന്നോട്ട് വെച്ചിരുന്നു. പഞ്ചാബും ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു.

കേരളത്തിലും മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരും. ഇവരെ കൂടാതെ മഹാരാഷ്ട്ര, ദില്ലി, ഒഡീഷ, എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ ഒറ്റക്ക് കൈകൊണ്ടതാണ്.

രാജ്യത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക പ്രകാരം 31000 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1007 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേരാണ് മരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഈ മണിക്കൂറിനുള്ളില്‍ ഇത്രയധികം പേര്‍ രോഗം ബാധിച്ച് മരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1000ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22629 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 7696 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ഇന്നല മാത്രം 827 പേര്‍ക്കാണ് രോഗമുക്തി നേടിയത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 9318 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 400 പേരും മരണപ്പെട്ടു. നിലവില്‍ 7530 പേര്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുമ്പോള്‍ 1388 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 31 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

English summary
Punjab Extended Lockdown till May 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X