കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ പഠനം:ഒന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ സമാര്‍ട്ട്‌ഫോണ്‍ വിതരണം

Google Oneindia Malayalam News

ചണ്ഡീഗഢ്: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്യാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ലൈന്‍ വിദ്യഭ്യാസം ആരംഭിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുന്നത്.

'ഈ കൊറോണ കാലത്ത് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ ക്ലാസുകള്‍ കേള്‍ക്കുന്നതിനായി വലിയ പ്രയാസം നേരിടുന്നുണ്ട്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാക്കുന്നതിനോടൊപ്പം വെബില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും കഴിയും.' പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

amarinder singh

ഇന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വിതരണ പദ്ധതി ആരംഭിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര യൂത്ത് ഡേ ആണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിലും ചണ്ഡീഗഢിലുമായി 26 വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ വിതരണം. 1.78 ലക്ഷം പേര്‍ക്കാണ് സൗജന്യമായി സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്യുന്നത്.

Recommended Video

cmsvideo
കൊവിഡ് വാക്‌സിന്‍ റഷ്യയില്‍ പുറത്തിറക്കി | Oneindia Malayalam

എല്ലാ നഗരങ്ങളില്‍ നിന്നും 15 വിദ്യാര്‍ത്ഥികളെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. അത് സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമില്ലാത്തതിനാല്‍ സംസ്ഥാനത്ത് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇവിടെ രണ്ടാഴ്ച്ച മുമ്പായിരുന്നു ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത്. ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ജന്മാഷ്ടമിയുടെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്താകമാനം കര്‍ഫ്യൂവില്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!

വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!വസുന്ധര ജയ്പൂരിലെത്തും, ബിജെപിയില്‍ വില്ലന്‍മാരെ വെട്ടും, ഗെലോട്ടുമായി ചേര്‍ന്ന്... സച്ചിന് ഭീഷണി!!

English summary
punjab government distributes smartphones for student to attend online class
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X