കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ് സര്‍ക്കാര്‍; ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാലയളവ് നീട്ടി പഞ്ചാബ്. ഏപ്രില്‍ 30 വരെയാണ് പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടിയത്. രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെയാണ് പഞ്ചാബിന്റെ തീരുമാനം.

ദേശീയ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ പഞ്ചാബിലെ അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ഇതുവരേയും നൂറ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ജലന്ദറില്‍ ഇന്ന് ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറിലെത്തിയത്.

punjab

നേരത്തെ അതിഥി തൊഴിലാളികളുടെ കൂട്ട പലായനം തടയുന്നതിനായി പഞ്ചാബിലെ വ്യവസായ ശാലകളും ഇഷ്ടിക നിര്‍മ്മാണ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കര്‍ശന സുരക്ഷാ മാര്‍ഗങ്ങള്‍ പാലിച്ച് വേണം ഇവ തുറന്ന് പ്രവര്‍ത്തിക്കാനെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് ഫാക്ടറി ഉടമകള്‍ താമസസ്ഥലവും ഭക്ഷണവും നല്‍കണമെന്നും സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷി നേതാക്കളുംമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം തന്നെയാണ് വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലുങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖഢ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മധ്യപ്രദേശ് സര്‍ക്കാരും ഇതേ ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു. ഇത്തരത്തില്‍ 11 സംസ്ഥാനങ്ങള്‍ ഇതുവരേയും രംഗത്തെത്തി.

ഈ സാഹചര്യത്തില്‍ നാലാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് ആലോചന. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ഒന്നിച്ച് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി സൂചന നല്‍കി. ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങള്‍ നീക്കാനാണ് തീരുമാനം. അടിസ്ഥാന മേഖലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് നിശ്ചലമായ സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനം സജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ട് വന്നതുപോലെ;ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആവശ്യപ്പെട്ട് ബ്രസീല്‍ഹനുമാന്‍ മൃതസജ്ഞീവനി കൊണ്ട് വന്നതുപോലെ;ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ആവശ്യപ്പെട്ട് ബ്രസീല്‍

കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്ന് നിര്‍ദേശമാണ് മന്ത്രിതല സമിതിയും മുന്നോട്ട് വെച്ചത്. വിദ്യഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഒരു ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് സമിതിയുടെ നിര്‍ദേശം. ഒപ്പം ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും അടച്ചിടണമെന്നും സമിതി നിര്‍ദേശിച്ചു.

English summary
Punjab Government Extended Lock down Until April 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X