രാജ്ഭവനിലെ ഭക്ഷണത്തിൽ നിന്ന് തൽക്കാലം തക്കാളി ഒഴിവാക്കും; ഉത്തരവിട്ട് പഞ്ചാബ് ഗവർണർ
ജലന്ധർ: രാജ്യത്ത് തക്കാളി വില കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. സാധരാണക്കാർ കറികളിൽ നിന്നൊക്കെ തക്കാളി ഒഴിവാക്കുകയാണ്.
തക്കാളിക്ക് വില കൂടിയതോടെ വ്യാപകമായി തക്കാളി മോഷണം പോവുകയും ചെയ്യുന്നുണ്ട്. അതേസമയം തക്കാളി വിറ്റ് കോടികൾ നേടിയ കർഷകരും ഉണ്ട്.
തക്കാളി വില ഉടൻ കുറയുന്ന സഹാചര്യം ഒന്നും കാണുന്നിമില്ല, ഇപ്പോൾ പഞ്ചാബ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ തക്കാളിയുടെ ഉപയോഗം താത്ക്കാലികമായി നിർത്തിവെയക്കാൻ ഉത്തരവ് ഇട്ടിരിക്കുകയാണ്.

തക്കാളി വിലക്കയറ്റത്തിനിടലാണ് തക്കാളിയുടെ ഉപയോഗം താൽക്കാലികമായി നിർത്തിവയ്ക്കാൻ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് ഉത്തരവിട്ട് . വില വർധനവിൽ പാടുപെടുന്ന സാധരണക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഗവർണ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങൾ തക്കാളിയുടെ വിലയിൽ വർധനവ് നേരിടുകയാണെന്നും തക്കാലി പല വീടുകളിലും ഒഴിവാക്കാനാവാത്ത ഒന്നാണെന്നും വിതരണ ശൃംഖലിലെ തടസ്സങ്ങൾ കാലാവസ്ഥ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടതകങ്ങളാണ് വിലക്കയറ്റത്തിന് കാരണമായത് എന്നാണ് രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യത്തിൽ സാധാരണ പൗരന്മാരുടെ മേൽചുമത്തുന്ന ഭാരം തിരിച്ചറിഞ്ഞ് ഉത്കണ്ഠയും രേഖപ്പെടുത്തി.
ഗവർണറുടെ പ്രസ്താവന: കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങൾ തക്കാളി വില വർദ്ധനവ് കാരണം പ്രതിസന്ധി നേരിടുുകയാണ്. പല വീടുകളിലും തക്കാളി ഒഴിവാക്കാനാവാത്ത ഒന്ന് ആണ് . വിതരണ ശൃംഖലയിലെ തടസങ്ങൾ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ ആണ് വിലക്കയറ്റത്തിന് കാരണമായത്,. ഈ സാഹചര്യത്തിൽ, സാധാരണക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഉത്കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു.
സാധാരണക്കാർക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജ് ഭവനിൽ തക്കാളി ഉപയോഗം താത്ക്കാലികമായി നിർത്തിവെയ്ക്കുന്നു. ഒരു സാധനത്തിന്റെ ഉപഭോഗം നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത്. അതിന്റെ വിലയിൽ സ്വാധീനം ചെലത്തും.
ഡിമാന്റ് കുറയുമ്പോൾ വിലയും കുറയും.അത് കൊണ്ട് ജനങ്ങൾ തക്കാളിക്ക് പകരം മറ്റ് മാർഗങ്ങൾ തേടണം. ഇത് വില കുറയാൻ സഹായിക്കും, ഗവർണർ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ കിലോയ്ക്ക് 200 രൂപ നിരക്കിലാണ് പഞ്ചാബിൽ തക്കാളി വിൽക്കുന്നത്. ഇത് കൂടാൻ തന്നെയാണ് സാധ്യത. പെട്ടെന്നായിരുന്നു തക്കാളി വിലയിൽ വർദ്ധനവ് ഉണ്ടായത്. 200 ൽ എത്തിയ വില പിന്നീട് കൂടുകയായിരുന്നുോ












Click it and Unblock the Notifications