കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം എപ്പോള്‍ കുറയ്ക്കും; കേന്ദ്രത്തിന് പിന്നാലെ നികുതി ഇളവുമായി പഞ്ചാബ്, പെട്രോളിന് കുറഞ്ഞത് 10 രൂപ

Google Oneindia Malayalam News

ചണ്ഡീഗണ്ഡ്: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രം നികുതി കുറയ്ക്കാനുള്ള തീരുമാനത്തില്‍ എത്തിയത് . കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നാലെ ബിജെപി ഇതര സംസ്ഥാനങ്ങളടക്കം ഇന്ധന നികുതി കുറച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഇന്ധന നികുതി കുറച്ചിരിക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍ .

1

പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്ററിന് 10 രൂപയും 5 രൂപയും കുറച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ വില ഇന്ന് (ഞായര്‍) അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) ആണ് ഇപ്പോള്‍ കുറച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതെന്ന് പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു.

2

പെട്രോള്‍, ഡീസല്‍ വില കുറച്ചതോടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 900 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പഞ്ചാബ് മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ പറഞ്ഞു. ഇന്ധനത്തിന്മേലുള്ള എക്‌സൈസ് തീരുവ കുറക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം. ബുധനാഴ്ചയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും കുറച്ചതായ കേന്ദ്ര തീരുമാനം പുറത്തുവന്നത്.

3

അതേസമയം, പഞ്ചാബില്‍ അടുത്ത വര്‍ഷമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകാനും സാധ്യതയുണ്ട്. കേന്ദ്രം ഇന്ധന വില കുറച്ചത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനിടെ കേരളത്തില്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുണ്ട്.

4

ഇന്ധനനികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാന്‍ പോകുന്ന സമരപരമ്പരകള്‍ മൂലം പിണറായി സര്‍ക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. ജനരോഷത്തെ തുടര്‍ന്നും കോണ്‍ഗ്രസിന്റെ രാജ്യവ്യാപകമായ പ്രക്ഷോഭത്തെ തുടര്‍ന്നും ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍കൊണ്ടും ജനകീയ സമരങ്ങള്‍കൊണ്ടും മുട്ടുകുത്തിക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

 80 കോടിയല്ല, അതുക്കും മേലെ: 'മരക്കാർ’ ആമസോണിന് വിറ്റത് ഈ തുകയ്ക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാട് 80 കോടിയല്ല, അതുക്കും മേലെ: 'മരക്കാർ’ ആമസോണിന് വിറ്റത് ഈ തുകയ്ക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാട്

Recommended Video

cmsvideo
Kerala will not cut VAT on fuel prices: KN Balagopal after center slashes excise duty

പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി: വിവാഹ മോചനത്തെ അതൊന്നും ബാധിച്ചിരുന്നില്ല: അര്‍ച്ചന കവിപലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി: വിവാഹ മോചനത്തെ അതൊന്നും ബാധിച്ചിരുന്നില്ല: അര്‍ച്ചന കവി

English summary
Punjab Govt has reduced petrol and diesel prices by Rs 10 and Rs 5 per liter respectively
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X