കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം 13: കൊല്ലപ്പെട്ടവരില്‍ എസ് പി ബല്‍ജിത് സിങും, രണ്ട് ഭീകരരെ കൊന്നു

  • By Muralidharan
Google Oneindia Malayalam News

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലും തുടര്‍ന്ന് നടക്കുന്ന ഏറ്റമുട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. മരിച്ചവരില്‍ എട്ട് പേര്‍ പോലീസുകാരാണ്. ഗുര്‍ദാസ്പൂര്‍ എസ് പി ബല്‍ജിത് സിങും കൊല്ലപ്പെട്ടവരില്‍ പെടുന്നു. രണ്ടു പേര്‍ ലോക്കപ്പില്‍ ഉണ്ടായിരുന്ന പ്രതികളാണ്. ഇതുവരെയായി രണ്ട് ഭീകരരെ പോലീസ് വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദിനാ നഗറിലെ പോലീസ് സ്‌റ്റേഷനില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. 140 എന്‍ എസ് ജി കമാന്‍ഡോകള്‍ അടക്കം 300 സൈനികരാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. തലസ്ഥാന നഗരമായ ദില്ലിയിലും വടക്കന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

punjab-car

പോലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലായിരിക്കാനാണ് നിര്‍ദേശം. അഞ്ച് ഭീകരവാദികളാണ് പഞ്ചാബില്‍ ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ടുപേരെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുകഴിഞ്ഞു. ബാക്കിയുള്ള ഭീകരരെ വധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എ കെ നാല്‍പത്തിയേഴ് അടക്കമുള്ള മാരക ആയുധങ്ങളുമായാണ് ഭീകരര്‍ പോലീസിനെ നേരിടുന്നത്.

English summary
An officer in the rank of a superintendent of police has been hit in the cross firing. Operations to neutralise the terrorists are still on and there is heavy exchange of fire in Gurdaspur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X