പഞ്ചാബ്:നേഴ്സറി തലം മുതല്‍ പിഎച്ച്ഡി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
13,000 പ്രൈമറി സ്കൂളുകളിലും 48 സര്‍ക്കാര്‍ കോളേജുകളിലും സൗജന്യ വൈഫൈ
ചണ്ഡീഗഢ്: നേഴ്സറി തലം മുതല്‍ പിഎച്ച്ഡി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമാടയി പുസ്കതകങ്ങള്‍ വിതരണം ചെയ്യുമെന്നും അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അറിയിച്ചു.
പുസ്കങ്ങള് നേരിട്ടു നല്കുന്നതിനു പുറമേ ഓണ്‍ലൈനിലൂടെയും സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ നേഴ്സറി, എല്‍കെജി ക്ലാസുകളുടെ പ്രവര്‍ത്തന രീതി പുന:ക്രമീകരിക്കുമെന്നും അമരീന്ദര്‍സിങ് അറിയിച്ചു. 13,000 പ്രൈമറി സ്കൂളുകളിലും 48 സര്‍ക്കാര്‍ കോളേജുകളിലും സൗജന്യ വൈഫൈ അനുവദിക്കും.

2011 ല്‍ നടത്തിയ സെന്‍സസ് പ്രകാരം 75.84 ശതമാനം ആണ് പഞ്ചാബിലെ വിദ്യാഭ്യാസ സാക്ഷരത. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. 73 ശതമാനമാണ് ദേശീയ സാക്ഷരത. പഞ്ചാബിലെ പുരുഷന്മാരുടെ വിദ്യാഭ്യാസ സാക്ഷരത 80.44 ശതമാനവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാക്ഷരത 70.73 ശതമാനവും ആണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications