കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ്:നേഴ്‌സറി തലം മുതല്‍ പിഎച്ച്ഡി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

13,000 പ്രൈമറി സ്‌കൂളുകളിലും 48 സര്‍ക്കാര്‍ കോളേജുകളിലും സൗജന്യ വൈഫൈ

  • By Anoopa
Google Oneindia Malayalam News

ചണ്ഡീഗഢ്: നേഴ്‌സറി തലം മുതല്‍ പിഎച്ച്ഡി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമാടയി പുസ്‌കതകങ്ങള്‍ വിതരണം ചെയ്യുമെന്നും അമരീന്ദര്‍ സിങ് സര്‍ക്കാര്‍ അറിയിച്ചു.

പുസ്‌കങ്ങള്‍ നേരിട്ടു നല്‍കുന്നതിനു പുറമേ ഓണ്‍ലൈനിലൂടെയും സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ നേഴ്‌സറി, എല്‍കെജി ക്ലാസുകളുടെ പ്രവര്‍ത്തന രീതി പുന:ക്രമീകരിക്കുമെന്നും അമരീന്ദര്‍സിങ് അറിയിച്ചു. 13,000 പ്രൈമറി സ്‌കൂളുകളിലും 48 സര്‍ക്കാര്‍ കോളേജുകളിലും സൗജന്യ വൈഫൈ അനുവദിക്കും.

students

2011 ല്‍ നടത്തിയ സെന്‍സസ് പ്രകാരം 75.84 ശതമാനം ആണ് പഞ്ചാബിലെ വിദ്യാഭ്യാസ സാക്ഷരത. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്. 73 ശതമാനമാണ് ദേശീയ സാക്ഷരത. പഞ്ചാബിലെ പുരുഷന്‍മാരുടെ വിദ്യാഭ്യാസ സാക്ഷരത 80.44 ശതമാനവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാക്ഷരത 70.73 ശതമാനവും ആണ്.

English summary
Punjab Has Just Announced Free Education For Girls From Nursery To PhD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X