Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തിനും തയ്യാറായി സേന; അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം.. ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

Recommended Video

cmsvideo
    അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം | Oneindia Malayalam

    ദില്ലി: പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യ പൂര്‍ണ്ണമായും ഒഴിപ്പിച്ചിട്ടുണ്ട്.

    പാകിസ്താനും തങ്ങളുടെ ഭാഗത്തുള്ള ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രണത്തിന് ഇന്ത്യ തിരിച്ചടിക്കുമെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

    border

    വെറും 21 മിനുട്ട് മാത്രമാണ് ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം നീട്ടുന്നത്. പുലര്‍ച്ചെ 3.45 ന് തുടങ്ങിയ ദൗത്യം ബാലക്കോട്ട്, മുസാഫറാബാദ്, ചാകോത് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി 4.04ഓടെ പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന തിരിച്ചു പോന്നു.

    ഇന്ത്യന്‍ വ്യോമാസേനയുടെ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ പാക് സേന വെടിയുതിര്‍ത്തതോടെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ അതീവ ജാഗ്രത തുടരുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+