കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുധിയാന കോടതിയിലെ സ്‌ഫോടനം; പിന്നില്‍ പാക്കിസ്ഥാന്‍ ഗ്രൂപ്പുകളെന്ന് സംശയിക്കുന്നുവെന്ന് പൊലീസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ലുധിയാന േേകാടതിയിലെ സ്‌ഫോടനത്തില്‍ പാക്കിസ്ഥാനി ഐഎസ്‌ഐയുടെ പങ്ക് സംശയിക്കുന്നതായി പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചട്ടോപാധ്യായ പറഞ്ഞു. സ്‌ഫോടനത്തിന് ഖാലിസ്ഥാനി ഘടകങ്ങളുമായും, ഗുണ്ടാസംഘങ്ങളുമായും, മയക്ക് മരുന്ന് കച്ചവടക്കാരുമായുള്ള ബന്ധം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 'തലവേദന'; രാജി ഭീഷണി മുഴക്കി മന്ത്രി റാവത്ത്, കോണ്‍ഗ്രസിന് ഡബിള്‍ ബൂസ്റ്റ്ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 'തലവേദന'; രാജി ഭീഷണി മുഴക്കി മന്ത്രി റാവത്ത്, കോണ്‍ഗ്രസിന് ഡബിള്‍ ബൂസ്റ്റ്

ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ഐഎസ്‌ഐ സംഘങ്ങല്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നത്. ഖലിസ്ഥാനി ഘടകങ്ങളുമായും, ഗുണ്ടാസംഘങ്ങളുമായും, മയക്ക്‌നമരുന്ന് കച്ചവടക്കാര്‍ക്കും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം വാര്‍ത്താ സ്‌മ്മേളനത്തില്‍ പറഞ്ഞു.

1

ഭീകരവാദികളില്‍ ലഹരി സംഘങ്ങളില്‍ നിന്നും തങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്നും. ലഹരിസംഘങ്ങളുടെ കുറ്റകൃത്യവും ഭീകരവാദവും ഗുരുതരമായ കുറ്റകൃത്യമാണെന്നും അത്തരത്തിലുള്ള ഒന്നാണ് പഞ്ചാബിലെ ലുധിയാന കോടതിയില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വലിയ ആശങ്കപടര്‍ത്തുന്നത് പിടിക്കപ്പെട്ട ഒരു പ്രതി പഞ്ചാബ് പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് പൊലീസിന്റെ പരിശോധന രീകളും, എവിടെയൊക്കെ പരിശോദകളുണ്ടോ അതില്‍ നിന്നൊക്കെ ഒ!ഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അബുദാബി 'ഗ്രീൻ ലിസ്റ്റ്' പുതുക്കി; ഏതൊക്കെ രാജ്യങ്ങൾക്ക് പ്രവേശനം? പട്ടിക ഇങ്ങനെ...അബുദാബി 'ഗ്രീൻ ലിസ്റ്റ്' പുതുക്കി; ഏതൊക്കെ രാജ്യങ്ങൾക്ക് പ്രവേശനം? പട്ടിക ഇങ്ങനെ...

2

പ്രതിയായ ഗഗന്‍ദീപ് വയറ്റില്‍ ബോംബ് കെട്ടിവച്ചിരുന്നു. അദ്ദേഹം ഇലക്ട്രക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിടുക്കനായിരുന്നു. നിയമവ്യവസ്ഥയ്‌ക്കെതിരായ ദോഷ്യത്തിലാണഅ അദ്ദേഹം ഇത് ചെയ്തതെന്നും ഡിജിപി പറഞ്ഞു. ഇതിന് പാകിസ്ഥാന്‍ ഐഎസ്‌ഐ ബന്ധം സംശയിക്കുന്നു. അതേസമയം മറ്റുള്ളവരുടെ പങ്കും തളഅളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ കേസിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സിംകാര്‍ഡ്, മൊബൈല്‍, കീറിയ വസ്ത്രങ്ങള്‍, കെയിലെ ടാറ്റു എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

3

മരിച്ചയാളുടെ പക്കല്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നും തങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ ശരിയായിരുന്നുവെന്നും 24 മണിക്കൂറിനുള്ളില്‍ തങ്ങള്‍ പ്രതിയെ കണ്ടെത്തിയെന്നും 2017ല്‍ ഇയാളെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ മരണപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലുധിയാന കോടതി സ്ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ ബബ്ബര്‍ ഖല്‍സയാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങള്‍ പറയുന്നു.

ഷാന്‍ വധക്കേസ്: നേരിട്ട് പങ്കുള്ള അഞ്ച് പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപിഷാന്‍ വധക്കേസ്: നേരിട്ട് പങ്കുള്ള അഞ്ച് പേര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടനുണ്ടാകുമെന്ന് എഡിജിപി

4

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി)യുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത് കോടതി വളപ്പില്‍ ബോംബ് വെച്ചയാളാണ് മരിച്ചതെന്നാണ്. വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മരിച്ചയാള്‍ പൊലീസില്‍ നിന്നും പിരിച്ചുവിട്ട ഗഗന്‍ദീപ് എന്ന ഉദ്യോഗസ്ഥനാണെന്നാണ്. ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ഇയാളെ 2019ല്‍ മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും രണ്ട് വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു.

5

സെപ്തംബറിലാണ് ഇയാള്‍ ജയില്‍മോചിതനായത്.സ്ഫോടനസമയത്ത് ഗഗന്‍ദീപിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അയാള്‍ക്ക് ഒരു ഡോംഗിള്‍ ഉണ്ടായിരുന്നു, അതിലൂടെ അയാള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നു. ബോംബ് കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ഓണ്‍ലൈനില്‍ ഒരാളില്‍ നിന്ന് ഇയാള്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നെന്ന് എന്‍ഐഎയും പഞ്ചാബ് പോലീസും സംശയിക്കുന്നതാ.ി വൃത്തങ്ങള്‍ അറിയിച്ചു. മൊഹാലിയില്‍ മജിതിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ലുധിയാനയില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'പൾസർ സുനിയുടെ തോളിൽ കയ്യിട്ട് ദിലീപേട്ടൻ, വീട്ടിൽ വെച്ച് കണ്ടു', വെളിപ്പെടുത്തലുമായി സംവിധായകൻ'പൾസർ സുനിയുടെ തോളിൽ കയ്യിട്ട് ദിലീപേട്ടൻ, വീട്ടിൽ വെച്ച് കണ്ടു', വെളിപ്പെടുത്തലുമായി സംവിധായകൻ

Recommended Video

cmsvideo
Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

English summary
punjab ludiana court blast; Police suspect Pakistani groups behind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X