പ്രവേശനത്തിന് സമ്പൂർണ്ണ കൊവിഡ് വാക്സിനേഷനോ, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമെന്ന് പഞ്ചാബ്
ചണ്ഡിഗഡ്: കൊവിഡ് നിയന്ത്രണം കർശനമാക്കി പഞ്ചാബ് സർക്കാർ. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കൂ എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ഹിമാചൽ പ്രദേശിൽ നിന്നും ജമ്മുവിൽ നിന്നും വരുന്നവരെ കർശനമായി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും, പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചതോ കൊവിഡ് ബാധിച്ച് ഭേദപ്പെട്ടതോ ആയ അധ്യാപക, അനധ്യാപകർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഓൺലൈൻ ക്ലാസുകൾ തുടരുമ്പോഴും ഇതാണ് സ്ഥിതി.
അതേ സമയം സംസ്ഥാനത്തെ അധ്യാപകർക്കും സ്കൂളുകളിലെ അനധ്യാപക ജീവനക്കാരും വാക്സിനേഷന് മുൻഗണന നൽകി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. രണ്ട് ഡോസ് വാക്സിനുകൾക്കുമിടയിലുള്ള വിടവ് കുറച്ച് അധ്യാപകർക്കും അനധ്യാപകർക്കും മുൻഗണന നൽകണമെന്നാണ് പഞ്ചാബ് ആരോഗ്യമന്ത്രിയും ചൂണ്ടിക്കാണിക്കുന്നത്. പഞ്ചാബിൽ വെള്ളിയാഴ്ച 88 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കൊവിഡ് മരണങ്ങളൊന്നും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ ആറ് ലക്ഷം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ
അതേ സമയം സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ തുറന്നതോടെ കോവിഡ് പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിൽ നിന്ന് പ്രതിദിനം കുറഞ്ഞത് 10,000 സാമ്പിളുകളുടെ ആർടി-പിസിആർ പരിശോധനകൾ നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിന് പുറമെ, ഹരിയാനയിലെയും ഹിമാചൽ പ്രദേശിലെയും സ്കൂളുകളിൽ കഴിഞ്ഞ ആഴ്ചയിൽ ഓഫ്‌ലൈനായി ക്ലാസുകൾ പുനരാരംഭിച്ചതിനാൽ വിദ്യാർത്ഥികൾക്കിടയിൽ നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പഞ്ചാബിന് പുറമെ, ഹരിയാനയിലെയും ഹിമാചൽ പ്രദേശിലെയും സ്കൂളുകളിൽ കഴിഞ്ഞ ആഴ്ചയിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിച്ചതിനാൽ വിദ്യാർത്ഥികളിൽ നിരവധി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അഭിപ്രായത്തിൽ, ഹിമാചൽ പ്രദേശിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വർദ്ധിച്ചുവരുന്ന കേസുകൾ കാരണം പഞ്ചാബിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനത്തിലേക്ക് നേരിയ വർദ്ധനവ് രേഖപ്പെടുത്തി.












Click it and Unblock the Notifications