കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍താര്‍പൂര്‍ വിവാദം: രാഹുല്‍ ഗാന്ധി തന്‍റെ ക്യാപ്റ്റന്‍, അദ്ദേഹം എല്ലായിടത്തുമയക്കുന്നു സിദ്ധു

  • By Desk
Google Oneindia Malayalam News

ദില്ലി: കര്‍താര്‍പൂര്‍ വിവാദത്തില്‍ മറുപടിയുമായി സിദ്ദു. പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ദുവിന്‍റെ കര്‍താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം വിവാദത്തിന് ഇടയാക്കിയിരുന്നു.സിദ്ദുവിന്‍റെ ഗോഡ്ഫാദറായ അമരീന്ദര്‍ സിങിന്‍റെ വിലക്ക് വകവെയ്ക്കാതെയാണ് സിദ്ദു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്.തനിക്ക് പാര്‍ട്ടി പ്രസിഡന്‍റായ രാഹുല്‍ ഗാന്ധിയുടെ അനുഗ്രഹമുണ്ടെന്നാണ് സിദ്ദു ഇതിന് മറുപടി പറഞ്ഞത്.

<strong>നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം, നടൻ സുപ്രീം കോടതിയിൽ</strong>നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം, നടൻ സുപ്രീം കോടതിയിൽ

 പാക് സന്ദര്‍ശനം വിവാദം

പാക് സന്ദര്‍ശനം വിവാദം


പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ക്യാപ്റ്റന്‍ എന്നാണ് പാര്‍ട്ടിക്കുള്ളില്‍ അറിയപ്പെടുന്നത്. നവജോത് സിങ് സിദ്ദു പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഇടനാഴി സന്ദര്‍ശിക്കുന്ന തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹമാണ് തന്നെ എല്ലായിടത്തും അയക്കുന്നതെന്നുമായിരുന്നു സിദ്ദുവിന്റെ മറുപടി.ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ സിദ്ദു തനിക്ക് അനുമതി മാത്രമല്ല പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാണ് കര്‍താര്‍പൂര്‍ സന്ദര്‍ശനം എന്നും അദ്ദേഹം പറയുന്നു.

 കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം!

കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം!

20 നേതാക്കള്‍ തന്നോട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതിനാലാണ് തന്റെ സന്ദര്‍ശനം. പഞ്ചാബ് മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണ്.കോണ്‍ഗ്രസ് നേതാക്കളോട് പോകാമെന്ന് വാക്കു നല്കിയതിനാലാണ് പാക് സന്ദര്‍ശിച്ചതെന്നുമ സിദ്ദു പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് ട്വിറ്ററില്‍ സിദ്ദു തന്നെ ഈ പ്രസ്താവന തള്ളി.വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി തന്നോട് പറഞ്ഞിട്ടല്ല, പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ പോയതെന്നും തിരുത്തി.

സന്ദര്‍ശനം വിലക്കാനാവില്ലെന്ന്

സന്ദര്‍ശനം വിലക്കാനാവില്ലെന്ന്

സിദ്ദുവിനോട് തീരുമാനം പുനപരിശോധിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ വ്യക്തിപരമായ ക്ഷണമായതിനാല്‍ സന്ദര്‍ശനം വിലക്കാന്‍ തനിക്ക് കഴിയില്ലെന്നും അമരീന്ദര്‍ സിങ് പറയുന്നു.കര്‍താര്‍പൂര്‍ ഇടനാഴി സന്ദര്‍ശിച്ചതിനെ ചൊല്ലി നവ്‌ജോത് സിങ് സിദ്ദു വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.സിഖ് തീര്‍ത്ഥാടകര്‍ക്ക് പാക്കിസ്ഥാനിലെ കര്‍താര്‍പൂര്‍ ഗുരുനാനാക്ക് തീര്‍ത്ഥാടനകേന്ദ്രത്തിലേക്കും പാക്ക് സിഖ് വംശജര്‍ക്ക് പഞ്ചാബിലെ ദേരാ ബാബാ നാനാ സാഹിബ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുമുള്ള ഇടനാഴിയാണ് കര്‍താര്‍പൂര്‍.ഇത് ഇന്ത്യ പാക് ബന്ധത്തിന്റെ മഞ്ഞുരുകല്‍ കൂടിയാകുമെന്ന് കണക്ക് കൂട്ടുന്നു.

English summary
Punjab minister Navjoth Singh Sidhu replied on the allegation on his Pak visit during the Kartarpur corridor issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X