ദേശീയ പതാക തലകീഴായി; മന്ത്രി വിവാദത്തില്‍; പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ദില്ലി: എല്ലാ വര്‍ഷവും സ്വാതന്ത്ര ദിനാഘോഷം കഴിയുമ്പോഴേക്കും ദേശീയ പതാകയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവാദം പതിവാണ്. ഇത്തവണയും അതില്‍ മാറ്റമില്ല. പഞ്ചാബ് മന്ത്രി ബിക്രം സിങ് പങ്കെടുത്ത പരിപാടിയില്‍ ദേശീയ പതാക തലകീഴായി തൂക്കിയതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത്.
ഗുരു നാനാക്ക് സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യ അതിഥിയായി എത്തിയത് മന്ത്രി ബിക്രം സിങ് ആയിരുന്നു. പരിപാടിക്ക് അഭിവാദ്യം അര്‍പ്പിച്ച് അദ്ദേഹം പതാക ഉയര്‍ത്തി സീറ്റില്‍ ചെന്നിരുന്നശേഷമാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ പതാക തലകീഴായാണ് ഉയര്‍ത്തിയതെന്നകാര്യം ചൂണ്ടിക്കാട്ടിയത്.

ഇതോടെ സ്ഥലത്തുവെച്ചുതന്നെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് കമ്മീഷണര്‍ ജതീന്ദര്‍ ഔലഖ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗുരുമുഖ് സിങും എഎസ്‌ഐ ഗുരിന്ദര്‍ സിങ്ങുമാണ് പതാക ഉയര്‍ത്താന്‍ തയ്യാറാക്കിയതെന്ന് കണ്ടെത്തി. ഇവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടു. പതാക തലകീഴായി ഉയര്‍ത്തിയത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചോദ്യം. മന്ത്രിയെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications