കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാപ്റ്റന്റെ വഴിയേ ഹരീഷ് റാവത്തും, ഉത്തരാഖണ്ഡിലും മുഖം മാറും, ലക്ഷ്യം 18 ശതമാനം വോട്ടുകള്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പഞ്ചാബ് മോഡല്‍ മാറ്റത്തിന് സ്വീകാര്യതയേറുന്നു. അടുത്ത സംസ്ഥാനങ്ങളിലേക്ക് ഈ രീതി പരീക്ഷിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. ഹരീഷ് റാവത്തിനെ കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കണ്ടിരുന്നു. എന്നാല്‍ അദ്ദേഹം മാറുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രായപരിധി കടന്ന നേതാക്കളാണ് ഇവരെല്ലാം.

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഒരുമിച്ച്... ബ്ലഡ് കൗണ്ടില്ല, സീമ ചേച്ചിയാണ് രക്ഷിച്ചതെന്ന് നിഷ സാരംഗ്മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ഒരുമിച്ച്... ബ്ലഡ് കൗണ്ടില്ല, സീമ ചേച്ചിയാണ് രക്ഷിച്ചതെന്ന് നിഷ സാരംഗ്

അതുകൊണ്ട് രാഹുലിന് ഇവര്‍ വീണ്ടും തുടരുന്നതിനോട് താല്‍പര്യമില്ല. ഭൂപേഷ് ബാഗല്‍ ഒഴിച്ചുള്ള നേതാക്കളെല്ലാം രാഹുലിന്റെ റഡാറിലാണ്. ഏത് നിമിഷവും പുറത്തേക്ക് പോകാം. ഇതിന് പിന്നില്‍ രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങി വരവ് കൂടിയുണ്ട്. ഉത്തരാഖണ്ഡിലെ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. കൂടുതല്‍ വിശദാംശങ്ങളിലേക്ക്...

1

പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനൊപ്പം ഒരു അബദ്ധവും ഹരീഷ് റാവത്തിന് സംഭവിച്ചിരുന്നു. നവജ്യോത് സിദ്ദുവായിരിക്കും 2022ല്‍ കോണ്‍ഗ്രസിനെ നയിക്കുകയെന്ന് റാവത്ത് പറഞ്ഞുവെച്ചു. ഇത് ഉത്തരാഖണ്ഡിലും അദ്ദേഹത്തിന് പാരയായിരിക്കുകയാണ്. പുതിയൊരു മുഖവുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ റാവത്തിന് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഉത്തരാഖണ്ഡില്‍ വലിയ പ്രാമുഖ്യമുള്ള കുമയൂണ്‍ മേഖലയില്‍ നിന്നുള്ള നേതാവാണ് റാവത്ത്. അദ്ദേഹം പോയാല്‍ കോണ്‍ഗ്രസ് എങ്ങനെ ജയിക്കുമെന്നാണ് നേതാക്കള്‍ സംശയിക്കുന്നത്. ദളിത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് രാഹുലിന്റെ താല്‍പര്യം.

2

നിലവില്‍ സ്്ക്രീനിംഗ് കമ്മിറ്റിയുടെ അടക്കം ചുമതല റാവത്തിനാണ്. അതുകൊണ്ട് അദ്ദേഹം തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നായിരുന്നു കരുതിയത്. എന്നാല്‍ രണ്ട് തവണ മുഖ്യമന്ത്രിയായ റാവത്ത് ഇനിയും വേണ്ട എന്നാണ് രാഹുലിന്റെ നിലപാട്. ഹൈക്കമാന്‍ഡിന്റെ പിന്തുണ അദ്ദേഹത്തിന് തന്നെയാണ്. എന്നാല്‍ ആംആദ്മി പാര്‍ട്ടി വലിയ ഭീഷണിയായ സാഹചര്യത്തില്‍ ദളിത് മുഖ്യമന്ത്രി പ്രഖ്യാപനം അതിനെ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോത്തിയാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ എഎപി സൗജന്യ വൈദ്യുതി, തൊഴില്‍, തൊഴിലില്ലായ്മ വേതനം എന്നിവയില്‍ പിടിച്ച് വളരെ ദൂരം മുന്നോട്ട് പോയി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ഇവര്‍ ചോര്‍ത്തുമെന്ന് ഉറപ്പാണ്.

3

ദളിത് മുഖ്യമന്ത്രിയെ ഉത്തരാഖണ്ഡില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹരീഷ് റാവത്ത് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. 18 ശതമാനത്തോളം വരുന്ന ഈ വോട്ടുബാങ്ക് ആര്‍ക്ക് അധികാരത്തില്‍ വരുന്നതിനും നിര്‍ണായകമാണ്. ഒപ്പം സ്വന്തം വിഭാഗമാണ് താക്കൂറുകളെ പിണക്കാതിരിക്കാനും ശ്രമിക്കണം. അടുത്ത ഏപ്രിലില്‍ 74 വയസ്സ് തികയുകയാണ് റാവത്തിന്. അതാണ് രാഹുലിനെ മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. 2017ല്‍ 57 സീറ്റ് ബിജെപി ഉത്തരാഖണ്ഡില്‍ നേടിയിരുന്നു. 13 ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലാണെങ്കില്‍ ഇത് 30 ശതമാനമായി. ഇതെല്ലാം റാവത്തിനെ മാറ്റേണ്ട സമയമായെന്ന് സൂചിപ്പിക്കുന്നതാണ്.

4

ഉത്തരാഖണ്ഡില്‍ ഭരണം മാറുമെന്ന് ഉറപ്പാണ്. വികസനത്തില്‍ ബിജെപിക്ക് ചൂണ്ടിക്കാണിക്കാന്‍ ഒന്നുമില്ല. രണ്ട് തവണ മുഖ്യമന്ത്രിമാരെ മാറ്റി. കൊവിഡ് പ്രതിരോധത്തിലാണെങ്കില്‍ വന്‍ പരാജയവും. ഇത് മുതലെടുക്കാനാണ് എഎപി രംഗത്തെത്തിയത്. കോണ്‍ഗ്രസിനുള്ള ഏറ്റവും വലിയ പ്രശ്‌നം തമ്മിലടിയാണ്. അതുകൊണ്ടാണ് റാവത്ത് മാറി നില്‍ക്കുന്നത്. റാവത്ത് 2002, 2007, 2012 വര്‍ഷങ്ങളിലും നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. 2014 റാവത്ത് അധികാരം പിടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനാണ് സീറ്റൊഴിഞ്ഞ് കൊടുത്തത്. ആ സമയം അദ്ദേഹം എംപിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാണ് റാവത്ത് മുഖ്യമന്ത്രിയായത്. നാല് തവണ ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട് റാവത്ത്.

5

ഉത്തരാഖണ്ഡിലെ ഏറ്റവും പോപ്പുലര്‍ നേതാവാണ് റാവത്തെന്ന കാര്യത്തില്‍ സംശയമില്ല. ഹൈക്കമാന്‍ഡ് യുവാക്കളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഹരീഷ് റാവത്തില്ലാതെ വിജയിക്കില്ലെന്നാണ് എംഎല്‍എമാര്‍ രാഹുലിനെ അറിയിച്ചിരിക്കുന്നത്. ഹരിദ്വാര്‍ റൂറലില്‍ നിന്നും കിച്ചായില്‍ നിന്നുമാണ് 2017 റാവത്ത് മത്സരിച്ചത്. രണ്ടിലും അദ്ദേഹം തോറ്റിരുന്നു. പാര്‍ട്ടിയില്‍ അദ്ദേഹത്തെ തോല്‍പ്പിക്കാനായി ഗൂഢാലോചന നടന്നിരുന്നു. തോറ്റതിന് കാരണവും അത് തന്നെയാണ്. കിച്ചയില്‍ 100 വോട്ടില്‍ താഴെയാണ് തോറ്റ മാര്‍ജിന്‍. ഹരിദ്വാറില്‍ അത് ഒമ്പതിനായിരം വോട്ടിന് മുകളില്‍ പോയി. 2002ല്‍ മത്സരിക്കുക പോലും ചെയ്യാതെയാണ് കോണ്‍ഗ്രസിനെ റാവത്ത് അധികാരത്തിലെത്തിച്ചത്.

6

പഞ്ചാബില്‍ നടന്നത് ശരിക്കുമൊരു അടിമുടി മാറ്റമാണ്. അവിടെ സിദ്ദുവിനെ പൂര്‍ണമായി തന്നെ രാഹുല്‍ പിന്തുണച്ചു. അമരീന്ദറിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേയില്‍ കണ്ടെത്തിയതോടെ രാഹുല്‍ ആ പിടിമുറുക്കി. സിദ്ദുവിനെ അഴിച്ചുവിടുകയായിരുന്നു രാഹുല്‍. ഹൈക്കമാന്‍ഡിന്റെ അറിവോടെയാണ് അമരീന്ദറിനെതിരെ എംഎല്‍എമാര്‍ കത്തെഴുതിയത്. സിദ്ദുവിന് രാഹുലിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് തിരിച്ചറിഞ്ഞ എംഎല്‍എമാര്‍ അമരീന്ദറിന്റെ ക്യാമ്പില്‍ നിന്ന് പതിയെ മാറുകയും ചെയ്തു. ഇത് രാഹുലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാ സംസ്ഥാനങ്ങളിലും രാഹുലിന് പിടിമുറുക്കാന്‍ ഇത് അവസരമൊരുക്കി.

7

ഗുജറാത്തില്‍ നടപ്പാക്കാന്‍ പോകുന്നത് രാഹുലിന്റെ നേരിട്ടുള്ള തീരുമാനമാണ്. കേരളത്തില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. രമേശ് ചെന്നിത്തലയോട് പോലും ചോദിക്കാതെയാണ് അദ്ദേഹത്തെ മാറ്റിയത്. ഉമ്മന്‍ ചാണ്ടിയെ ഒതുക്കുകയും ചെയ്തു. ഡിസിസി പുനസംഘടനയിലും ഇത് പ്രകടമായിരുന്നു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ കെപിസിസി പ്രസിഡന്റായി സുധാകരനാണ് ഉള്ളതെങ്കിലും നിയന്ത്രം രാഹുലിന്റെ കൈവശമാണ്. നിലവില്‍ പഞ്ചാബിലെ നിയന്ത്രണവും രാഹുല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഛത്തീസ്ഗഡിലും ഉത്തരാഖണ്ഡിലും ഇതേ നിയന്ത്രണം രാഹുല്‍ ആഗ്രഹിക്കുന്നുണ്ട്. രാജസ്ഥാന്‍, യുപി, ഗോവ എന്നിവയെല്ലാം പ്രിയങ്കയുടെ കണ്‍ട്രോളിലാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ രണ്ട് പേരും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബദറുദ്ദീന്‍ അജ്മലുമായി സഖ്യം വിടാനുള്ള തീരുമാനം അറിയിച്ചത് രാഹുലാണ്.

8

രാഹുല്‍ ഈ മാറ്റമെല്ലാം കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ നിയന്ത്രണം തന്റെ ടീമിന്റെ കൈവശമാക്കാനാണ്. അതിലൂടെ എഐസിസിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എതിര്‍പ്പുകളൊന്നും രാഹുല്‍ നേരിടേണ്ടി വരില്ല. ജി23യെ വെട്ടാനുള്ള നീക്കം കൂടിയാണിത്. സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെ എഐസിസിയില്‍ ക്ഷണിതാക്കളായി രാഹുല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിമതരെ നേരിടാനായിരുന്നു ഇവരെ കൊണ്ടുവന്നിരുന്നത്. ഇത് കോണ്‍ഗ്രസില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. സോണിയക്ക് കത്തയച്ചവരെ നേരിട്ടതും ഈ രീതിയിലാണ്. അതേസമയം ഉത്തരാഖണ്ഡില്‍ എഎപി ദളിത് മേഖലയില്‍ കടന്നുകയറി കഴിഞ്ഞിട്ടുണ്ട്. ഹരിദ്വാറിലും ഉദ്ധം സിംഗ് നഗറിലും അവര്‍ സ്വാധീന ശക്തികളായി മാറി കഴിഞ്ഞു.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?
9

രാഹുല്‍ 2024 മുന്നില്‍ കണ്ട് നടത്തുന്ന നീക്കം പൊളിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. ദളിതുകളും മുസ്ലീങ്ങളും കൂടി ഈ രണ്ട് ജില്ലകളിലും 50 ശതമാനത്തോളമുണ്ട്. 70 അംഗ സീറ്റിലെ 22 സീറ്റുകളിലാണ് ഇവര്‍ സ്വാധീനം ചെലുത്തുന്നത്. തൊഴിലില്ലായ്മ വേതനവും സൗജന്യ വൈദ്യുതിയുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ക്ലിക്കായിട്ടുണ്ട്. സ്ത്രീകളുടെ വോട്ട് ഇതിലൂടെ കെജ്രിവാള്‍ ഉറപ്പിക്കും. ബിജെപിയെയും എഎപിയെയും പിന്നോട്ടടിക്കുന്നതാണ് റാവത്തിന്റെ ദളിത് മുഖ്യമന്ത്രി പ്രഖ്യാപനം. ഇവര്‍ രണ്ട് പേരും ദളിതുകള്‍ക്കായി വന്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

English summary
punjab model change in uttarakhand, harish rawat may not be the cm face, congress considering dalit cm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X