Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടുകടത്തല്‍ പൊലീസിനു 'തുമ്പായി'; അനധികൃത കുടിയേറ്റക്കാരില്‍ രണ്ട് പേര്‍ കൊലപാതക കേസില്‍ അറസ്റ്റില്‍

ഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി കഴിഞ്ഞു വന്നിരുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ യു.എസ് സൈനിക വിമാനം ശനിയാഴ്ച്ച രാത്രിയിലാണ് അമൃത്സറില്‍ എത്തിയത്. ഇതിനു പിന്നാലെ ഈ കൂട്ടത്തിലെ രണ്ടു പേര്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്പുര സ്വദേശികളായ സന്ദീപ് സിങ്ങും പ്രദീപ് സിങ്ങുമാണ് അറസ്റ്റിലായത്. അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ കുടിയേറ്റക്കാര്‍ക്കിടയില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

രണ്ടാംഘട്ടത്തില്‍ 116 പൗരന്മാരെ സി-17 ഗ്ലോബ്മാസ്റ്റര്‍ 3 എന്ന അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. ഇതില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവരില്‍ രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കൊലപാതകക്കേസിലെ പ്രതികളായ സന്ദീപ് സിങ്ങിനെയും പ്രദീപ് സിങ്ങിനെയും കാത്ത് പൊലീസ് വിമാനത്താവളത്തില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. 2023 ല്‍ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതികളാണ് ഇരുവരും.

arrest

സണ്ണിയും പ്രദീപും ബന്ധുക്കളാണ്. 2023 ല്‍ രാജ്പുരയിലാണ് കൊലപാതകം നടന്നത്. രാജ്പുര പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ നിലവില്‍ കസ്റ്റഡിയിലാണെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.

സന്ദീപിനും മറ്റ് നാല് പേര്‍ക്കും വേണ്ടിയുള്ള അന്വേഷണത്തിനിടെയാണ് പ്രദീപിന്റെ പങ്ക് കണ്ടെത്തിയത്. തുടര്‍ന്ന് പ്രദീപിന്റെ പേരും പൊലീസ് എഫ്.ഐ.ആറില്‍ ചേര്‍ത്തു. പൊലീസ് അന്വേഷണത്തിനിടെ ഇരുവരും ഒളിവില്‍ പോയി. ഇപ്പോള്‍ യുഎസില്‍ നിന്നുള്ള നാടുകടത്തല്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് സഹായകമായി. നാടുകടത്തുന്ന ഇന്ത്യക്കാരുടെ കൂട്ടത്തില്‍ കൊലപാതകകേസിലെ പ്രതികളായ സന്ദീപ് സിങ്ങും പ്രദീപ് സിങ്ങും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രാജ്പുര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം ശനിയാഴ്ച അമൃത്സര്‍ വിമാനത്താവളത്തിലെത്തി കാത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

കൊലപാതകകേസില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഇരുവരും അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലെത്തിയത്. ഏകദേശം 1.2 കോടി രൂപ ഇവര്‍ക്ക് യാത്രയ്ക്കായി ചിലവാകുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ അനധികൃ കുടിയേറ്റത്തിനെതിരേയുള്ള ശക്തമായ നിലപാട് ഇരുവര്‍ക്കും വിനയായി. തുടര്‍ന്ന് ഇന്ത്യന്‍ നിയമത്തിനു മുന്നിലേക്ക് ഇവര്‍ക്ക് എത്തിപ്പെടേണ്ട സാഹചര്യമുണ്ടായി.

രണ്ടാംഘട്ടത്തില്‍ തിരിച്ചെത്തിയ 116 കുടിയേറ്റക്കാരില്‍ 33 പേര്‍ ഹരിയാനയില്‍ നിന്നും എട്ട് പേര്‍ ഗുജറാത്തില്‍ നിന്നും മൂന്ന് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നും രണ്ട് പേര്‍ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളുകള്‍ ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. സംഘത്തില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്.

ആദ്യഘട്ടത്തില്‍ ഇന്ത്യക്കാരെ ചങ്ങലക്കിട്ടായിരുന്നു വിമാനത്തില്‍ കൊണ്ടുവന്നത്. മനുഷ്യത്വരഹിതമായ അമേരിക്കയുടെ നടപടിക്കെതിരെ ഇന്ത്യയിലെ നിരവധി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രണ്ടാമത്തെ വിമാനത്തില്‍ എത്തിച്ചവരുടേയും കൈകള്‍ ബന്ധിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. യാത്രക്കാരില്‍ ചിലരാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണമൊന്നും നടത്തിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+