കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയവര്‍ പോലീസിന്റെ കൈവെട്ടി; സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

പാട്യാല: ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തിലെത്തിയ പഞ്ചാബില്‍ പോലീസിനെതിരെ ആക്രമണം. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരാണ് പോലീസിനെ ആക്രമിച്ചത്. ഒരു പോലീസുകാരന്റെ കൈ വെട്ടിയ ജനക്കൂട്ടം രണ്ട് പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പല ഭാഗങ്ങളിലും ജനങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയാണ്. പാട്യാലയില്‍ വന്‍ പോലീസ് സംഘത്തെ നിയോഗിച്ചു. മെയ് ഒന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയ സംസ്ഥാനമാണ് പഞ്ചാബ്. കടകള്‍ തുറക്കാന്‍ പറ്റാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം.

p

പാട്യാല ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സംഭവം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. എഎസ്‌ഐ ഹര്‍ജീത്ത് സിങിന്റെ കൈയ്യാണ് ജനക്കൂട്ടം വെട്ടിമാറ്റിയത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഛണ്ഡീഗഡ് ഐജി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഹര്‍ജീത്ത് സിങിന്റെ കൈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനാണ് തീരുമാനം.

സായുധരായ നിഹാങ് സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലെത്തിയ ഇവരോട് പാസ് ചോദിച്ചതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. പാട്യാല ടൗണില്‍ വിന്യസിച്ചിരുന്ന പോലീസിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ ചിലര്‍ രക്ഷപ്പെട്ടു. ഇവരെ പിന്നീട് ഒരു ഗുരുദ്വാരയില്‍ നിന്നാണ് പിടികൂടിയത്.

സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; വിമാന സര്‍വീസ് വൈകും, വിവരങ്ങള്‍ ഇങ്ങനെസൗദിയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; വിമാന സര്‍വീസ് വൈകും, വിവരങ്ങള്‍ ഇങ്ങനെ

വെള്ളിയാഴ്ചയാണ് പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മെയ് ഒന്ന് വരെ നീട്ടിയത്. കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടുന്നതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. സാമൂഹിക വ്യാപനം നടന്നാല്‍ കാര്യങ്ങള്‍ കൈവിടും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അമരീന്ദര്‍ സിങ് അഭ്യര്‍ഥിച്ചിരുന്നു. പഞ്ചാബില്‍ ഇതുവരെ 151 പേര്‍ക്കാണ് കൊറോണ രോഗം കണ്ടത്. 11 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിരുന്നു.

English summary
Punjab Police man's Hand Chopped By Group Defying Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X