പണവും ലഹരിയും ഒഴുകിയ പഞ്ചാബ് തെരഞ്ഞെടുപ്പ്!!! 2500 കിലോ മയക്കുമരുന്ന്, രണ്ടര കോടിയുടെ മദ്യം
12.43കോടി രൂപ വിലവരുന്ന മദ്യവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്‌സേന പറഞ്ഞു.
ചണ്ഡീഗഡ്: ഏറ്റവും അധികം ലഹരി വില്‍പ്പന നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. മയക്കുമരുന്നും ലഹരിയും തടയലായിരുന്നു പഞ്ചാബ് തെരഞ്ഞെടുപ്പിൽ പ്രധാന വെല്ലുവിളിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2598 കിലോ മയക്കുമരുന്നാണ് വോട്ടെടുപ്പ് ദിവസം പഞ്ചാബില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിന് 18.26 കോടി രൂപ വിലവരും.

12.43കോടി രൂപ വിലവരുന്ന മദ്യവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്‌സേന പറഞ്ഞു. വോട്ടര്‍മാര്‍ക്ക് ഇടയില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന 31.68 കോടി രൂപയും പോലീസ് കണ്ടെടുത്തിരുന്നു. ഇതില്‍ 21 കോടി രൂപ ആദായനികുതി വകുപ്പിന് കൈമാറി എന്നും ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധി അറിയിച്ചു.

അനധികൃതമായി കടത്താന്‍ ശ്രമിച്ച 164 കിലോ സ്വര്‍ണവും, രണ്ടര കിലോ വെള്ളിയും പിടിച്ചെടുത്തി. വോട്ടെടുപ്പ് ദിവസം മാത്രം 51 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വലിയ സംഘര്‍ഷങ്ങള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായതായും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദീപ് സക്‌സേന വ്യക്തമാക്കി.












Click it and Unblock the Notifications