വീട്ടിലേക്ക് പോകുകയായിരുന്ന ആറ് പെണ്‍കുട്ടികള്‍ക്കുനേരെ ആസിഡ് ആക്രമണം
ഛണ്ഡിഗഡ്: വഴിനീളെ പിന്തുടര്‍ന്ന യുവാവ് ആറ് പെണ്‍കുട്ടികള്‍ക്കു നേരെ ആസിഡ് ഒഴിച്ചു. പഞ്ചാബിലാണ് സംഭവം നടക്കുന്നത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആസിഡ് പ്രയോഗം നടന്നത്. കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുടെ മുഖത്ത് 18ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ബൈക്കിലെത്തി രണ്ടു പേര്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആസിഡ് ആക്രമണം നടത്തുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദില്‍ജീന്തര്‍ സിങ് പറയുന്നു. ആക്രമണം നടത്തിയവരില്‍ ഒരാള്‍ 19 വയസ്സുകാരനാണ്. ഇയാള്‍ മൂന്ന് ദിവസമായി കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുടെ പിന്നാലെയുണ്ടെന്ന് പറയുന്നു.

സംഭവം പെണ്‍കുട്ടി വീട്ടിലറിയിക്കുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സാജന്‍ എന്ന 19കാരനെ വിളിച്ച് ശാസിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ ഇടപ്പെട്ടത് വൈരാഗ്യത്തിന് കാരണമാക്കുകയായിരുന്നു. തുടര്‍ന്നാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടികളുടെ ചികിത്സയ്ക്ക് 50,000 രൂപ നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഇതിനു വേണ്ട സഹായം നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.












Click it and Unblock the Notifications