India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് ആവർത്തിക്കരുത്; ഹിമാചലിൽ പ്രശ്നപരിഹാരത്തിന് ഹൈക്കമാന്റ് ഇടപെടൽ

Google Oneindia Malayalam News

ദില്ലി; ആഭ്യന്തര തർക്കം രൂക്ഷമാകുന്നിതിനിടെ ഹിമാചൽ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടലുമായി ഹൈക്കമാന്റ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ തലപൊക്കിയ തർക്കങ്ങൾ നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായാൽ പഞ്ചാബിന് സമാനമായ സാഹചര്യം ഹിമാചലിലും ഉണ്ടാകുമെന്നാണ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റിന്റെ അടിയന്തര ഇടപെടൽ.

ഹിമാചൽ പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് രാജീവ് ശുക്ല പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി മുൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും നദൗൺ നിയമസഭാംഗവുമായ സുഖ്‌വീന്ദർ സിംഗ് എന്നിവരുമായി പ്രത്യക കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ചുമതലയുള തേജീന്ദർ പാൽ സിംഗ് ബിട്ടു, സഞ്ജയ് ദത്ത് എന്നീ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ മരണത്തോടെ ആരെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് ഹൈക്കമാന്റിനെ കുഴക്കുന്നത്. മുകേഷ് അഗ്നിഹോത്രി, സുഖ്‌വീന്ദർ സിംഗ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി അവകാശം ഉന്നയിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളായ ആശാ കുമാരി, രാം ലാൽ താക്കൂർ, ഹരവർധൻ ചൗഹാൻ, ധനി റാം ഷാൻഡിൽ എന്നിവരും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി കണ്ണെറിഞ്ഞിട്ടുണ്ട്.

അതിനിടെ നിലവിലെ പാർട്ടി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവും പാർട്ടി നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. കുൽദീപ് സിംഗ് റാത്തോർ ആണ് ഇപ്പോഴത്തെ പി സി സി അധ്യക്ഷൻ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു റാത്തോറിനെ അധ്യക്ഷനാക്കിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. അന്ന് ഷിംല, മാണ്ഡി, ഹാമിർപൂർ, കങ്കറ എന്നീ നാല് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിൽ തന്നെ ബി ജെ പി വിജയിച്ചു. അതേസമയം ഇക്കഴിഞ്ഞ ഒക്ടോബറിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ മാണ്ഡല ലോക്സഭ മണ്ഡലം ബി ജെ പെയിൽ നിന്നും നേടിയെടുക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

അധ്യക്ഷനെ മാറ്റുമോയെന്നത് സംബന്ധിച്ച് നേതൃത്വം ഇതുവരെ മനസ് തുറന്നിട്ടില്ല. എന്നാൽ ശക്തമായ പ്രവർത്തനം കാഴ്ച വെച്ചില്ലേങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഹിമാചലിൽ മുന്നേറാൻ സാധിച്ചേക്കില്ലെന്ന ആശങ്ക ഹൈക്കമാന്റിനും ഉണ്ട്. പ്രത്യേകിച്ച് സംസ്ഥാനത്ത് ആം ആദ്മി പാർട്ടുടെ കടന്ന് വരവോടെ. ഹിമാചലിൽ 68 മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് ആം ആദ്മി പ്രഖ്യാപിച്ചത്.

ആപിന്റെ കടന്ന് വരെ ആശങ്കപ്പെടുത്തുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും തിരഞ്ഞെടുപ്പിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് ബി ജെ പി. ഈ സാഹചര്യത്തിലാണ് ചിട്ടയായ പ്രവർത്തനം നടത്തണമെന്ന വികാരം കോൺഗ്രസ് ക്യാമ്പിലും ശക്തമായിരിക്കുന്നത്. ഉടൻ തന്നെ പ്രചരണ സമിതി മേധാവിയെ ഔദ്യോഗികമായി നിയമിച്ച് പ്രചരണം സജീവമാക്കാനാണ് കോൺഗ്രസ് പദ്ധതി.

'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി വിജയിച്ചത്. കോൺഗ്രസിന് 21 സീറ്റുകളായിരുന്നു ലഭിച്ചത്. 2011-ലെ സെൻസസ് പ്രകാരം, സംസ്ഥാനത്തെ ജനസംഖ്യയുടെ 50.72% ഉയർന്ന ജാതിക്കാരാണ്. ഇതിൽ 32.72 % രജപുത്രരും 18 % ബ്രാഹ്മണരും ഉൾപ്പെടന്നു. , 25.22 % പട്ടികജാതി (എസ്‌ സി) 5.71 % എസ് ടി, 13.52 % ഒ ബി സികളും 4.83 % മറ്റ് സമുദായങ്ങളും ഉൾപ്പെടുന്നു.

cmsvideo
  ‘Party could be looking at Congress-mukt Bharat’ says Manish Tewari
  English summary
  Punjab should not be repeated; High Command Intervention for Problem Solving in Himachal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X