കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിന് പോയ യുവതി മതം മാറി ഇസ്ലാമായി.. പുനര്‍വിവാഹവും ചെയ്തു!

  • By Desk
Google Oneindia Malayalam News

പാക്കിസ്ഥാനിലേക്ക് തീര്‍ത്ഥാടനത്തിന് പോയ യുവതി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതായ് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്നും പാക്കിസ്ഥാനിലേക്ക് തീര്‍ത്ഥ യാത്ര പോയ സംഘത്തിലുണ്ടായിരുന്ന സിഖ് വനിതയായ കിരണ്‍ ബാലയാണ് ഇസ്ലാമിലേക്ക് മതം മാറിയത്.

ഏപ്രില്‍ 12 ന് ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് തന്‍റെ മരുമകള്‍ പാക്കിസ്ഥാനില്‍ ഐഎസ്ഐയുടെ തടവില്‍ പെട്ടിരിക്കാന്‍ സാധ്യത ഉണ്ടെന്നും മതം മാറാന്‍ സാധ്യത ഉണ്ടെന്നും കിരണിന്‍റെ ഭര്‍തൃപിതാവായ തര്‍സേം സിങ്ങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ മതം മാറിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

തീര്‍ത്ഥാടനത്തിന്

തീര്‍ത്ഥാടനത്തിന്

മൂന്ന് കുട്ടികളുടെ അമ്മയും വിധവയുമായ കിരണ്‍ ബാല ഭര്‍തൃവീട്ടുകാരോടൊപ്പം പഞ്ചാബിലെ ഗര്‍ശങ്കറിലായിരുന്നു താമസം. ഷിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഭാഗമായി ഏപ്രില്‍ 12 നാണ് കിരണ്‍ ബാല ഉള്‍പ്പെടെയുള്ള 1700 പേരുടെ സംഘം പാക്കിസ്ഥാനിലേക്ക് തീര്‍ത്ഥാടനയാത്ര പോയത്. സിഖ് സമുദായത്തിന് പ്രധാന്യം കല്‍പ്പിക്കുന്ന ബൈശാഖി ദിവസമായിരുന്നു തീര്‍ത്ഥാടനം. എന്നാല്‍ ഏപ്രില്‍ 16 ന് ഇവരെ കാണാതായതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഏപ്രില്‍ 21 വരെയായിരുന്നു ഇവര്‍ക്ക് പാക്കിസ്ഥാനില്‍ തുടരാനുള്ള വിസ കാലാവധി ഇതോടെ കിരണിനായി ബന്ധുക്കളും അധികൃതരും തിരച്ചില്‍ വ്യാപകമാക്കി.

ഇസ്ലാം മതത്തിലേക്ക്

ഇസ്ലാം മതത്തിലേക്ക്

അന്വേഷണത്തിനൊടുവില്‍ കിരണ്‍ ഇസ്ലാമായി മതം മാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാക്കിസ്ഥാനിലെ ദാറുല്‍ അലൂം ജാമിയ നയീമിയില്‍ വെച്ച് ഇവര്‍ മതം മാറിയെന്നും മുഹമ്മദ് അസാം എന്നയാളെ നിക്കാഹ് കഴിച്ചെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിസാ കാലാവധി നീട്ടി കിട്ടാന്‍ ഇവര്‍ നല്‍കിയ അപേക്ഷയില്‍ അംനാ ബീബി എന്നാണ് പേര് എന്നും ആമിനാ എന്നുള്ള ഒപ്പാണ് അപേക്ഷയില്‍ ഇട്ടിട്ടുള്ളതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്. അപേക്ഷയില്‍ തനിക്ക് ഇന്ത്യയില്‍ നിന്ന് വധ ഭീഷണി ഉണ്ടെന്നും രക്ഷിക്കണമെന്നും യുവതി വ്യക്തമാക്കിയതായും വിവരമുണ്ട്.

ഐഎസ്ഐയുടെ ഗൂഢതന്ത്രം

ഐഎസ്ഐയുടെ ഗൂഢതന്ത്രം

കിരണിന്‍റെ മതം മാറ്റത്തിന് പിന്നില്‍ ഐഎസ്ഐയാണെന്ന് അവരുടെ ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചു. 2013 ലാണ് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്. അന്ന് മുതല്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം ഭര്‍തൃവീട്ടില്‍ തന്നെയായിരുന്നു യുവതിയുടെ താമസം. സംഭത്തില്‍ യുവതിയുടെ ഭര്‍തൃ പിതാവ് ടാര്‍സെം സിങ്ങ് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചു. മരുമകളെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്നും ടാര്‍സിങ്ങ് പറഞ്ഞു. മരുമകള്‍ ഒരു ദിവസം കൊണ്ട് പെട്ടെന്ന് മതം മാറുന്നതായി അറിയിക്കുകയായിരുന്നു. അപ്പോള്‍ തന്നെ പ്രധാനമന്ത്രിയേയും പഞ്ചാബ് മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. മകള്‍ ഐഎസ്ഐയുടെ കൈയ്യിലാണെന്ന് സംശയിക്കുന്നുണ്ടെന്നും ടാര്‍സിങ് പറഞ്ഞു.

മതമൗലീക വാദികള്‍ രംഗത്ത്

മതമൗലീക വാദികള്‍ രംഗത്ത്

സിഖ് മതമൗലീകവാദികളും വാട്സ് ആപ്പ് ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പരാജയമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് ശിരോമണി ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി ആരോപിച്ചു. വ്യക്തമായ പരിശോധനകളും നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് സാധാരണ പാക്കിസ്ഥാനിലേക്കുള്ള തീര്‍ത്ഥാടതനത്തിന് അനുമതി നല്‍കാറുള്ളത്. ഇത്തവണ അപേക്ഷിച്ചവരില്‍ 1800 പേര്‍ക്കായിരുന്നു യാത്രയ്ക്ക് അനുമതി ലഭിച്ചത്.

സ്വന്തം ഇഷ്ട പ്രാകരം

സ്വന്തം ഇഷ്ട പ്രാകരം

യുവതിയെ കാണാതായത് മുതല്‍ ഐഎസ്ഐ ബന്ധം വിഷയത്തില്‍ ഉയര്‍ന്നിരുന്നു. ഐഎസ്ഐയുടെ തടവിലാണ് മരുമകള്‍ എന്നും കുട്ടികളെ ഉപേക്ഷിച്ച് പോകാന്‍ കിരണിന് സാധിക്കില്ലെന്നുമായിരുന്നു കിരണിന്‍റെ ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ .ാത്ര പോകുന്നതിന് കുറച്ച് ദിവസം മുന്‍പ് യുവതി ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതായി കുടുംബം പറഞ്ഞു. അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും പുനര്‍ വിവാഹം ചെയ്തതെന്നും യുവതി വ്യക്തമാക്കി. ആരും തന്നെ നിര്‍ബന്ധിച്ചിരുന്നില്ല. ഒന്നര വര്‍ഷമായി തങ്ങള്‍ പരിചയത്തില്‍ ആണെന്നും തങ്ങളെ ഉപദ്രവിക്കരുതെന്നും യുവതി വ്യക്തമാക്കി.

English summary
Punjab Sikh woman pilgrim converts to Islam, remarries in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X