കാശ്മീരില്‍ സൈനികന്‍ വെടിവെച്ച് മരിച്ചതില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സൈനികന്‍ സ്വയം വെടിവെച്ചു മരിച്ച സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചാബിലെ സഗ്രുര്‍ സ്വദേശിയായ റോഷന്‍ സിങ്(35) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ പൂഞ്ചിലെ സൈനിക ജോലിക്കിടെ റോ,ന്‍ തന്റെ തോക്ക് ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പൂഞ്ചിലെ രാഷ്ട്രീയ റൈഫിള്‍സ് പോസ്റ്റില്‍ നിയോഗിച്ചതായിരുന്നു സൈനികനെ. സംഭവത്തില്‍ ആര്‍മി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 14 വര്‍ഷം മുന്‍പാണ് റോഷന്‍ സൈന്യത്തില്‍ ചേര്‍ന്നത്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു. ഒറ്റമുറി വീട്ടിലാണ് റോഷന്റെ ഭാര്യയും മൂന്ന് കുട്ടികളും കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

പോലീസും സൈന്യവും റോഷന്റെ മരണവിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. മരണകാരണം അറിയില്ലെന്ന് ഭാര്യ സരോജ് പറഞ്ഞു. തങ്ങളെ വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. ആത്മഹത്യ ചെയ്യേണ്ടുന്ന സാഹചര്യമില്ലെന്നും സഭവത്തില്‍ ദുരൂഹതയുണ്ടെന്നും സരോജ് വ്യക്തമാക്കി. മാത്രമല്ല, ഭര്‍ത്താവിന്റെ മരണത്തില്‍ ശരിയായ രീതിയിലുള്ള അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications