പഞ്ചാബ് ആക്രമണത്തിന് പിന്നില്‍ ആര്? സംശയം ഈ നാല് പേരെ!
ദില്ലി: കാര്‍ഗില്‍ വിജയ് ദിവസിന് തൊട്ടുപിന്നാലെ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നടന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ദിനാ നഗറിലെ പോലീസ് സ്‌റ്റേഷനും പഞ്ചാബ് - കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസുമാണ് ഭീകരര്‍ ആക്രമിച്ചത്.
അതിര്‍ത്തി കടന്നുവന്ന ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. പാകിസ്താനിലെ ഐ എസ് ഐയുടെ ഒത്താശയോടെയാണ് ആക്രമണമെന്ന സൂചനകളാണ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയ്ക്ക് നല്‍കിയത്. ദിനാ നഗറിലെ പോലീസ് സ്‌റ്റേഷനില്‍ പോലീസും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ആരായിരിക്കും ഗുര്‍ദാസ്പൂരിലെ ഭീകരാക്രമണത്തിന് പിന്നില്‍. സാധ്യതകള്‍ വണ്‍ഇന്ത്യ പരിശോധിക്കുന്നു.

ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍
1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് പിന്നാലെയാണ് ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ സജീവമാകുന്നത്. 1984 ല്‍ ലഖ്ബിര്‍ സിംഗാണ് ഇംഗ്ലണ്ടില്‍ വെച്ച് ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ രൂപീകരിച്ചത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി നേരിട്ട് ബന്ധമുണ്ട് എന്ന് പറയപ്പെടുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍.

ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സ്
1980 ലാണ് ഖലിസ്താന്‍ സിന്ദാബാദ് ഫോഴ്‌സ് രൂപീകരിച്ചത്. പഞ്ചാബിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ശേഷം ഒരുപാട് ആക്രമമങ്ങള്‍ ഇവര്‍ പഞ്ചാബില്‍ നടത്തിയിട്ടുണ്ട്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് പേരുകേട്ട സംഘടനയാണിത്. അടുത്തിടെ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും ഈ ഗ്രൂപ്പിന്റെ 20 കിലോ ആര്‍ ഡി എക്‌സ് പിടിച്ചെടുത്തിരുന്നു.

ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ്
മന്‍ബിര്‍ സിംഗ് ചഹേറു 1986 ലാണ് ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് രൂപീകരിക്കുന്നത്. പിടികിട്ടാപ്പുള്ളി പരംജീത് സിംഗ് പഞ്ചാവാര്‍ ആണ് ഇന്ന് ഈ സംഘടനയെ നിയന്ത്രിക്കുന്നത്. ഗുര്‍ദാസ്പൂരിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ് ആയിരിക്കാമെന്ന് സംശയമുണ്ട്.

ബബ്ബാര്‍ ഖാസ്ല ഇന്റര്‍നാഷണല്‍
1981 ല്‍ കാനഡയിലാണ് ബബ്ബാര്‍ ഖാസ്ല ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1985 ല്‍ എയര്‍ ഇന്ത്യ വിമാനം ആക്രമിച്ച ഇവര്‍ 329 പേരെ വധിച്ചിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിംഗിന്റെ കൊലപാതകത്തിന് പിന്നിലും ബബ്ബാര്‍ ഖാസ്ല ഇന്റര്‍നാഷണലാണ്.












Click it and Unblock the Notifications