പഞ്ചാബിലെ ഭീകരാക്രമണം മോദിക്ക് നേരെയുള്ള വെല്ലുവിളി?
ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് നേരെയുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ്. പഞ്ചാബിന് മേല്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ വേണമെന്നാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വ പറയുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
പഞ്ചാബില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി തീവ്രവാദി ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. അപ്രതീക്ഷിതമായ ഈ ഭീകരാക്രമണം രാഷ്ട്രീയ മൈലേജിന് വേണ്ടി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണോ എന്നാണ് സംശയം. ഭീകരാക്രമണമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ കുറ്റം മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

പാക് പഞ്ചാബില്‍ നിന്നുള്ള തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്ന സംശയവും പ്രതാപ് സിംഗ് ബജ്‌വ ഉയര്‍ത്തുന്നുണ്ട്. ജമ്മു കാശ്മീരിലെ തീവ്രവാദികളും ഖാലിസ്ഥാന്‍ ഭീകരരുടെയും സംയുക്തമായ ആക്രമണമാണ് ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നടന്നത് എന്നാണ് ബജ്‌വ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ഖാലിസ്താന്‍ ഭീകരരുടെ പങ്കിനെക്കുറിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications