Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കോടി രൂപ നല്‍കിയിട്ടും കൈകളില്‍ വിലങ്ങണിയേണ്ടി വന്നു; നാടുകടത്തപ്പെട്ട ലവ്പ്രീത് പറയുന്നത്

അമൃത്സര്‍: അമേരിക്ക എന്ന സ്വപ്‌നഭൂമി തേടിയുള്ള യാത്ര ആ പത്ത് വയസുകാരന് ഇന്ന് പേടിസ്വപ്‌നമാണ്. യു.എസില്‍ താമസിക്കുന്ന ഭര്‍ത്താവിനൊപ്പം ചേരാനും മകന് മെച്ചപ്പെട്ട ഭാവി കരുപ്പിടിപ്പിക്കാനുമാണ് പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ നിന്നുള്ള ലവ്പ്രീത് കൗര്‍ വായ്പയെടുത്ത് ഏജന്റിന് ഒരു കോടിയിലേറെ രൂപ നല്‍കിയത്.

സിനിമകളിലും വായിച്ചും കേട്ടറിഞ്ഞിട്ടുള്ള അമേരിക്കന്‍ ജീവിതം തങ്ങള്‍ക്കും ലഭിക്കുമെന്ന് ലവ്പ്രീതും മകനും സ്വപ്‌നം കണ്ടു. എന്നാല്‍ മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെ ജീവിതം ഒറ്റയടിക്ക് ഇരുട്ടിലാണ്ടു പോയി.

ജനുവരി രണ്ടിനാണ് ലവ്പ്രീത് പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്കു യാത്ര തിരിച്ചത്. ഒരു മാസത്തിനു ശേഷം വിലങ്ങണിഞ്ഞ് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലവ്പ്രീതിന്റെയും മകന്റെയും കണ്ണുകളില്‍ നാട്ടിലണഞ്ഞതിന്റെ ആശ്വാസത്തേക്കാള്‍ കൂടുതല്‍ സ്വപ്‌നങ്ങള്‍ ദുരന്തമായി മാറിയതിന്റെ ആഘാതമായിരുന്നു. വായ്പയെടുത്ത് ഏജന്റിന് നല്‍കിയ വന്‍ തുകയുടെ ബാധ്യതയും ലവ്പ്രീതിനെ വേട്ടയാടുന്നു.

deportation

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം സൈനിക വിമാനത്തില്‍ തിരിച്ചയച്ച 104 ഇന്ത്യക്കാരില്‍ ഉള്‍പ്പെട്ടവരാണ് ലവ്പ്രീതും മകനും. ഇതു ലവ്പ്രീതിന്റെ മാത്രം കഥയല്ല. നിരവധി പേരാണ് ലവ്പ്രീതിനെ പോലെ അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടത്.

വലിയ ആഹ്‌ളാദത്തോടെയാണ് അമേരിക്കലെത്താനുള്ള തയാറെടുപ്പുകള്‍ നടത്തിയതെന്ന് ലവ്പ്രീത് അമൃത്സറിലെത്തിയ ശേഷം ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. യുഎസില്‍ നേരിട്ടെത്തിക്കാം എന്ന ഏജന്റിന്റെ വാഗ്ദാനം വിശ്വസിച്ചതാണ് ഇവര്‍ക്കെല്ലാം വിനയായത്. അതിനായി
കൃഷിഭൂമി പണയം വെച്ച് വായ്പയെടുത്ത് ഒരു കോടിയിലേറെ രൂപ ഏജന്റിനു നല്‍കി. കാലിഫോര്‍ണിയയിലെ ഞങ്ങളുടെ ബന്ധുക്കളുടെ അടുത്തെത്തിക്കാമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

ഇന്ത്യയില്‍ നിന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ മെഡെലിനിലാണ് ലവ്പ്രീതിനെയും മകനെയും ആദ്യം എത്തിച്ചത്. വിമാനത്തിലായിരുന്നു യാത്ര. രണ്ടാഴ്ചയോളം അവിടെ താമസിപ്പിച്ചു. തുടര്‍ന്ന് ഒരു വിമാനത്തില്‍ മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലെത്തിച്ചു. അവിടെ നിന്ന് മൂന്ന് മണിക്കൂറിലധികം ഗ്വാട്ടിമാലയിലേക്ക് നടന്നു. പിന്നീട് ടാക്‌സിയില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് പോയി. രണ്ട് ദിവസം മെക്‌സിക്കോയില്‍ താമസിച്ച ശേഷം ജനുവരി 27ന് യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചു.

അതിര്‍ത്തി കടന്ന ഉടന്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി ലവ്പ്രീത് പറഞ്ഞു. അവര്‍ ഞങ്ങളോട് സിം കാര്‍ഡുകളും വളകളും കമ്മലും ഉള്‍പ്പെടെ മാറ്റാന്‍ ആവശ്യപ്പെട്ടു. മെക്‌സിക്കോയില്‍ വച്ച് എന്റെ ലഗേജും നഷ്ടപ്പെട്ടിരുന്നു. യു.എസില്‍ അഞ്ച് ദിവസം ഞങ്ങളെ ഒരു ക്യാമ്പില്‍ താമസിപ്പിച്ചു. അര മുതല്‍ കാലുകള്‍ വരെ ചങ്ങലക്കിട്ടു, കൈകള്‍ ബന്ധിച്ചു. കുട്ടികളെ മാത്രം വെറുതെവിട്ടു.

'തിരിച്ചു പോരുമ്പോള്‍ സൈനിക വിമാനത്തിലെ 40 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഒന്നു മിണ്ടാന്‍ പോലും സമ്മതിച്ചില്ല. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും പറഞ്ഞില്ല. ഒടുവില്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഞെട്ടിപ്പോയി. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയ ശേഷമാണ് ഇന്ത്യയിലാണ് എത്തിയെന്ന് ഞങ്ങളെ യു.എസ്. സൈനികര്‍ അറിയിക്കുന്നത്. എല്ലാ സ്വപ്‌നങ്ങളും ഒരു നിമിഷം കൊണ്ട് തകര്‍ന്നതുപോലെ തോന്നി - ലവ്പ്രീത് പറഞ്ഞു.

ഞങ്ങളെ കബളിപ്പിച്ച കുറ്റവാളികളെ ശിക്ഷിക്കണമെന്നും സര്‍ക്കാര്‍ ഇടപെട്ട് ഏജന്റുമാരില്‍ നിന്ന് പണം തിരികെ വാങ്ങണമെന്നും ലവ്പ്രീത് അഭ്യര്‍ത്ഥിച്ചു.

നാടുകടത്തപ്പെട്ട ഇന്ത്യക്കാരില്‍ മുപ്പതുപേരാണ് പഞ്ചാബില്‍ നിന്നുള്ളത്. ഗുജറാത്തില്‍ നിന്നാണ് 33 പേര്‍. 25 സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത 12 പേരും 79 പുരുഷന്മാരുമായിരുന്നു കഴിഞ്ഞ ദിവസമെത്തിയ സൈനിക വിമാനത്തിലുണ്ടായിരുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും നാടുകടത്തപ്പെട്ട ഇവരില്‍ പലരുടെയും ഭാവി ചോദ്യചിഹ്നമായി മാറുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+