കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ തൂത്തുവാരി കോണ്‍ഗ്രസ്; 10 വര്‍ഷത്തിന് ശേഷം ആദ്യം, കര കാണാതെ ബിജെപി സഖ്യം

Google Oneindia Malayalam News

ഛണ്ഡീഗഡ്: പഞ്ചാബില്‍ വേരുറപ്പിച്ച് കോണ്‍ഗ്രസ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്. 10 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്രയും മികച്ച വിജയം നേടുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് അടിപതറുന്ന കാഴ്ചയാണ്.

എഎപി ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളുടെ പ്രകടനം നന്നേ മോശമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഓരോ ഗ്രാമങ്ങളും അംഗീകരിക്കുന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്തുവരവെയാണ് പഞ്ചാബിലെ ഫലം കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അകാലിദള്‍ ഏറെ പിന്നില്‍

അകാലിദള്‍ ഏറെ പിന്നില്‍

ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പാട്യാലയില്‍ 43 പഞ്ചായത്ത് സമിതി സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭാട്ടിന്‍ഡയില്‍ ഏഴ് സീറ്റിലും അമൃതസറില്‍ 12 സീറ്റിലും കോണ്‍ഗ്രസ് മികച്ച വിജയം നേടി. എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. ലുധിയാന, ജലന്ധര്‍ എന്നിവിടങ്ങളിലും ശക്തമായ മുന്നേറ്റം കോണ്‍ഗ്രസ് നടത്തുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാട്ടില്ല.

 10 വര്‍ഷത്തിന് ശേഷം

10 വര്‍ഷത്തിന് ശേഷം

10 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്രയും മികച്ച വിജയം നേടുന്നത്. ശിരോമണി അകാലിദള്‍-ബിജെപി സഖ്യമായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി. പാട്യാല ജില്ലാ പഞ്ചായത്തില്‍ 43 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ അകാലിദള്‍ രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചത്. എഎപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.

 ബിജെപിയുടെ ആദ്യജയം

ബിജെപിയുടെ ആദ്യജയം

ഭാട്ടിന്‍ഡ കോര്‍പറേഷനിലെ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ഏഴെണ്ണം നേടി. അകാലിദളിന് രണ്ട് സീറ്റും, ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് ഒരു സീറ്റും ലഭിച്ചു. അമൃതസറില്‍ കോണ്‍ഗ്രസ് 12 സീറ്റ് നേടിയപ്പോള്‍ അകാലിദള്‍ നാല് സീറ്റില്‍ ഒതുങ്ങി. ഫസില്‍ക്കയിലാണ് ബിജെപി ആദ്യ ജയം നേടിയത്.

വ്യാപക സംഘര്‍ഷത്തിനിടെ

വ്യാപക സംഘര്‍ഷത്തിനിടെ

സമ്പൂര്‍ണ ഫലം വന്നിട്ടില്ല. ഇനിയും ചില സീറ്റുകളില്‍ കൂടി ഫലം വരാനുണ്ടെങ്കിലും വന്‍ അട്ടിമറിക്ക് സാധ്യതയില്ല. കോണ്‍ഗ്രസ് തന്നെയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിടെ അട്ടിമറി നടത്തിയെന്നാണ് ശിരോമണി അകാലിദളിന്റെയും ബിജെപിയുടെയും ആരോപണം. വോട്ടെടുപ്പിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

വോട്ടില്‍ തിരിമറി നടത്തിയാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് അകാലിദള്‍ ആരോപിച്ചു. ബൂത്തുകള്‍ കൈയ്യേറിയും കായിക ശക്തി കാണിച്ചുമാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. 58 ശതമാനമായിരുന്നു പോളിങ്. 354 ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും 2900 പഞ്ചായത്ത് സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണ് നടന്നത്. 22 ജില്ലാ പഞ്ചായത്തുകളും 150 പഞ്ചായത്ത് സമിതികളുമാണ് പഞ്ചാബിലുള്ളത്.

ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്!! പിബി മുന്‍ അംഗവും, കൈകോര്‍ത്ത് പ്രമുഖര്‍ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്!! പിബി മുന്‍ അംഗവും, കൈകോര്‍ത്ത് പ്രമുഖര്‍

സൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ചസൗദിയും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പാകിസ്താന്‍ ക്ഷണിച്ചു, ചൈനയ്‌ക്കൊപ്പം, തിരക്കിട്ട ചര്‍ച്ച

ഇറാനില്‍ ശക്തമായ ആക്രമണം; നിരവധി സൈനികര്‍ കൊല്ലപ്പെട്ടു!! രാജ്യം വിഭജിക്കണമെന്ന് ആവശ്യംഇറാനില്‍ ശക്തമായ ആക്രമണം; നിരവധി സൈനികര്‍ കൊല്ലപ്പെട്ടു!! രാജ്യം വിഭജിക്കണമെന്ന് ആവശ്യം

English summary
Punjab Zila Parishad, Panchayat Samiti Election Results: Congress Heads to Big Win After Bagging Most Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X