പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്ദി ഇനി അഴിക്കുള്ളിൽ! രണ്ട് വർഷം തടവ് ശിക്ഷ...
മനുഷ്യക്കടത്ത് കേസിൽ ദലേർ മെഹന്ദി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പട്യാല കോടതി ശിക്ഷ വിധിച്ചത്.
Recommended Video

ദില്ലി: കോളിളക്കം സൃഷ്ടിച്ച 2003ലെ മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ് ശിക്ഷ. മനുഷ്യക്കടത്ത് കേസിൽ ദലേർ മെഹന്ദി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പട്യാല കോടതി ശിക്ഷ വിധിച്ചത്. ദലേർ മെഹന്ദിക്ക് പുറമേ അദ്ദേഹത്തിന്റെ സഹോദരൻ ശംഷേർ സിങും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഗായക സംഘത്തിലെ അംഗങ്ങളെന്ന പേരിലാണ് ദലേർ മെഹന്ദി ഇന്ത്യൻ പൗരന്മാരെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. 1998ലും, 1999ലും ഇത്തരത്തിൽ പത്ത് പേരെയാണ് ദലേർ മെഹന്ദിയും സഹോദരനും അമേരിക്കയിലേക്ക് കടത്തിയത്. അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്തിന് ഇവർ വൻ തുകയും ഈടാക്കിയിരുന്നു.
2003ൽ ബക്ഷിഷ് സിങ് എന്നയാൾ ദലേർ മെഹന്ദിക്കെതിരെ പരാതി നൽകിയതോടെയാണ് മനുഷ്യക്കടത്തിനെ സംബന്ധിച്ച് പുറംലോകമറിയുന്നത്. പിന്നീട് ഇവരുടെ തട്ടിപ്പിനിരയായ നിരവധിപേർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ദലേർ മെഹന്ദിക്കും സഹോദരനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെഹന്ദിയുടെ ദില്ലി കൊണാട്ട് പ്ലേസിലെ ഓഫീസ് റെയ്ഡ് ചെയ്ത പോലീസ് സംഘം നിരവധി രേഖകളും പണം വാങ്ങിയതിന്റെ തെളിവുകളും കണ്ടെടുത്തിരുന്നു. അതിനിടെ, 2006ൽ ദലേർ മെഹന്ദിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പട്യാല പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ മെഹന്ദിക്കെതിരെ തെളിവുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്നുമായിരുന്നു കോടതി നിർദേശിച്ചത്.












Click it and Unblock the Notifications