കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്ദി ഇനി അഴിക്കുള്ളിൽ! രണ്ട് വർഷം തടവ് ശിക്ഷ...

മനുഷ്യക്കടത്ത് കേസിൽ ദലേർ മെഹന്ദി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പട്യാല കോടതി ശിക്ഷ വിധിച്ചത്.

Google Oneindia Malayalam News

Recommended Video

cmsvideo
പോപ്പ് ഗായകൻ ദലേർ മെഹിന്ദിക്ക് രണ്ടു വർഷം തടവ് | Oneindia Malayalam

ദില്ലി: കോളിളക്കം സൃഷ്ടിച്ച 2003ലെ മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ് ശിക്ഷ. മനുഷ്യക്കടത്ത് കേസിൽ ദലേർ മെഹന്ദി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് പട്യാല കോടതി ശിക്ഷ വിധിച്ചത്. ദലേർ മെഹന്ദിക്ക് പുറമേ അദ്ദേഹത്തിന്റെ സഹോദരൻ ശംഷേർ സിങും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

dalermehandi

ഗായക സംഘത്തിലെ അംഗങ്ങളെന്ന പേരിലാണ് ദലേർ മെഹന്ദി ഇന്ത്യൻ പൗരന്മാരെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. 1998ലും, 1999ലും ഇത്തരത്തിൽ പത്ത് പേരെയാണ് ദലേർ മെഹന്ദിയും സഹോദരനും അമേരിക്കയിലേക്ക് കടത്തിയത്. അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്തിന് ഇവർ വൻ തുകയും ഈടാക്കിയിരുന്നു.

കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം...കേരളത്തിൽ ആർഎസ്എസ് വളരുന്നു! കൂടുതൽ യുവാക്കൾ സംഘത്തിലേക്ക്, 4105 ശാഖകൾ... തടസം സിപിഎം മാത്രം...

2003ൽ ബക്ഷിഷ് സിങ് എന്നയാൾ ദലേർ മെഹന്ദിക്കെതിരെ പരാതി നൽകിയതോടെയാണ് മനുഷ്യക്കടത്തിനെ സംബന്ധിച്ച് പുറംലോകമറിയുന്നത്. പിന്നീട് ഇവരുടെ തട്ടിപ്പിനിരയായ നിരവധിപേർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ദലേർ മെഹന്ദിക്കും സഹോദരനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെഹന്ദിയുടെ ദില്ലി കൊണാട്ട് പ്ലേസിലെ ഓഫീസ് റെയ്ഡ് ചെയ്ത പോലീസ് സംഘം നിരവധി രേഖകളും പണം വാങ്ങിയതിന്റെ തെളിവുകളും കണ്ടെടുത്തിരുന്നു. അതിനിടെ, 2006ൽ ദലേർ മെഹന്ദിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പട്യാല പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ മെഹന്ദിക്കെതിരെ തെളിവുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്നുമായിരുന്നു കോടതി നിർദേശിച്ചത്.

ഉറൂസിന് ചോറു വെക്കുമ്പോൾ ബിരിയാണി ചെമ്പിൽ വീണ് ജീവൻ നഷ്ടപ്പെട്ടതല്ലല്ലോ? വെല്ലുവിളിച്ച് കെടി ജലീൽഉറൂസിന് ചോറു വെക്കുമ്പോൾ ബിരിയാണി ചെമ്പിൽ വീണ് ജീവൻ നഷ്ടപ്പെട്ടതല്ലല്ലോ? വെല്ലുവിളിച്ച് കെടി ജലീൽ

കണ്ണൂരിന് നാണക്കേട്! നിഫ്റ്റിലെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ പതിവാകുന്നു... കണ്ണൂരിന് നാണക്കേട്! നിഫ്റ്റിലെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ പതിവാകുന്നു...

ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ! ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!

English summary
punjabi singer daler mehandi convicted in human trafficking case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X