
പഞ്ചാബി ഗായകൻ മൂസ് വാലയുടെ കൊലപാതകം; ഷാർപ്പ് ഷൂട്ടർമാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസ് വാലയുടെ കൊലപാതകത്തിൽ രണ്ട് പേരെ ഡൽഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഷാർപ്പ് ഷൂട്ടർമാരായ പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരാണെന്ന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്തിലെ മുന്ദ്രയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിൽ അം ഗങ്ങളാണ് ഇവർ. രാം കരൺ എന്നയാളാണ് ഈ ഗുണ്ടാസംഘത്തിലെ തലവൻ.
മൂസ് വാല കൊല്ലപ്പെടുന്ന ദിവസം പ്രിയവ്രത് ഫൗജി ഒരു ഗുണ്ടാത്തലവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ രണ്ട് കൊലപാതക കേസുകൾ ഉണ്ടായിരുന്ന ഫൗജി 2015ൽ അറസ്റ്റിന് വിധേയനായിരുന്നു. ഫൗജിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട കാശിഷ് 2021 ലെ കൊലപാതക കേസിൽ പ്രതിയാണ്. മൂസ് വാലയ്ക്ക് നേരെ വെടിയുതിർത്ത സംഘത്തിലും ഇയാൾ ഉണ്ടായിരുന്നു. ഈ സംഘത്തെ നയിച്ചത് ഫൗജി ആണെന്നാണ് പോലീസ് പറയുന്നത്. ഇതേ സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് എന്നയാളെ ജൂൺ 18-ന് പോലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 13 അനധികൃത പിസ്റ്റളുകളും എട്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. സംഘത്തിലെ എട്ടോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വെച്ചാണ് ഗായകനും രാഷ്ട്രീയ പ്രവർത്തകനുമായ സിദ്ദു മൂസ് വാലയെ ഒരു സംഘം ഗുണ്ടകൾ വെടിവെച്ച് കൊലപ്പെടുത്തിയത്. മൂസ് വാലയുടെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. റഷ്യൻ നിർമ്മിത എഎൻ-94 തോക്ക് വെച്ചാണ് അക്രമകാരികൾ ഇദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഗായകന്റെ കൊലപാതകത്തിൽ തന്റെ സംഘത്തിന് പങ്കുണ്ടെന്ന് ഡൽഹിയിലെ തിഹാർ ജയിലിൽ തടവിലാക്കപ്പെട്ട സംഘത്തലവനായ ലോറൻസ് ബിഷ്ണോയും വെളിപ്പെടുത്തി.
എന്തോ കാര്യമായി വായിക്കുന്നുണ്ട്, അല്ലേ ഋതു; എന്തായാലും സാരി പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
യൂത്ത് അകാലിദൾ നേതാവ് വിക്കി മിദ്ദുഖേര എന്നറിയപ്പെടുന്ന വിക്രംജിത് സിങ്ങിനെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് മൂസ് വാലയുടെ കൊലപാതകം എന്നായിരുന്നു ബിഷ്ണോയി വെളിപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷമാണ് മിദ്ദുഖേര വെടിയേറ്റ് മരിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ബാംബിഹ സംഘം ഏറ്റെടുക്കുകയും ചെയ്തിരുന്നു. മിദ്ദുഖേരയുടെയും പഞ്ചാബ് വിദ്യാർത്ഥി നേതാവ് ഗുർലാൽ ബാരയുടെയും കൊലപാതകത്തിന് മൂസ് വാല സഹായിച്ചിട്ടുണ്ടെന്ന് ബിഷ്ണോയി സംഘം തെറ്റായി ആരോപിച്ചിരുന്നു.