Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂര്‍വാഞ്ചല്‍ അല്ല പഞ്ചാബി വോട്ടര്‍മാര്‍... ദില്ലിയില്‍ കോണ്‍ഗ്രസ് ഗെയിം ഇങ്ങനെ, വാര്‍ റൂം സജ്ജം!!

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുന്നു. ആംആദ്മി പാര്‍ട്ടിയും ബിജെപിയും പരസ്യമായ പോര് തുടങ്ങിയ സാഹചര്യത്തില്‍ വോട്ടര്‍മാരുടെ ശ്രദ്ധ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനാണ് നീക്കം. അതേസമയം സ്‌കൂളുകളുടെ നിലവാര കുറവ് വരെ ബിജെപി ചൂണ്ടിക്കാണിച്ചെങ്കിലും അതിന്റെ ഗുണം കോണ്‍ഗ്രസിന് തന്നെ ലഭിക്കും. ഇങ്ങനൊരു ഫോര്‍മുല കൂടി കോണ്‍ഗ്രസ് തയ്യാറാക്കി വെച്ചിട്ടുണ്ട്.

അതേസമയം എഎപിയുടെ കോര്‍ വോട്ടര്‍മാര്‍ മുഴുവന്‍ കോണ്‍ഗ്രസില്‍ നിന്ന് പോയവരാണ്. എഎപിക്ക് നഷ്ടമാവുന്ന ഓരോ വോട്ടും തിരിച്ച് കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് ഉറപ്പാണ്. കാരണം ഇവര്‍ മുമ്പ് ബിജെപിക്ക് വോട്ട് ചെയ്യാത്തവരാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം പൂര്‍വാഞ്ചല്‍ വോട്ടര്‍മാരെ കേന്ദ്രീകരിച്ചിരുന്ന ബിജെപിയും എഎപിയും വലിയ വീഴ്ച്ചയാണ് നേരിടുന്നത്. പ്രധാന കാരണം ഇവരേക്കാള്‍ സ്വാധീനം പഞ്ചാബി വോട്ടര്‍മാര്‍ക്ക് ഉണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതാണ്.

പഞ്ചാബി വോട്ടര്‍മാര്‍

പഞ്ചാബി വോട്ടര്‍മാര്‍

പഞ്ചാബി വോട്ടര്‍മാര്‍ ദില്ലിയിലെ നിശബ്ദ വിഭാഗമാണ്. ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നില്ല. 1993ലാണ് അവസാനമായി അവര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത്. അന്ന് ബിജെപിയുടെ പഞ്ചാബി-ബനിയ-മുന്നോക്ക വിഭാഗം ഫോര്‍മുല അവരെ അധികാരത്തിലെത്തിച്ചു. ഇതിന് ശേഷമാണ് പൂര്‍വാഞ്ചല്‍ വോട്ടര്‍മാര്‍ നിര്‍ണായക ഘടകമായത്. സിഖ് വോട്ടുകള്‍ നിശബ്ദായതാണ് പ്രധാന കാരണം. ഇത്തരം പഞ്ചാബിലടക്കമുള്ള നേട്ടങ്ങള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.

28 മണ്ഡലങ്ങള്‍

28 മണ്ഡലങ്ങള്‍

പഞ്ചാബി വോട്ടര്‍മാര്‍ 28 സീറ്റില്‍ വരെ നിര്‍ണായക വോട്ടുബാങ്കാണ്. ബിജെപിക്ക് ഈ വോട്ടര്‍മാരില്‍ യാതൊരു സ്വാധീനവുമില്ല. കോണ്‍ഗ്രസ് നവജോത് സിദ്ദുവിനെ കളത്തിലിറക്കിയത് തന്നെ ഈ തന്ത്രം പയറ്റാനാണ്. ഒപ്പം അമരീന്ദര്‍ സിംഗും സഹായത്തിനുണ്ടാവും. ബിജെപിക്ക് പ്രകാശ് സിംഗ് ബാദലിന്റെ ശിരോമണി അകാലിദള്‍ സഖ്യം വിട്ടത് വലിയ തിരിച്ചടിയാണ്. ഈ മേഖലയില്‍ നിന്ന് യാതൊരു നേട്ടവും ബിജെപിക്കില്ലാതാവും.

ഈ മണ്ഡലങ്ങള്‍

ഈ മണ്ഡലങ്ങള്‍

പഞ്ചാബി ബാഗ്, തിലക് നഗര്‍, ജാനക് പുരി, വികാസ് പുരി, കരോള്‍ബാഗ്, പട്ടേല്‍ നഗര്‍, ഓള്‍ഡ് രജീന്ദര്‍ നഗര്‍, ന്യൂ രജീന്ദര്‍ നഗര്‍, മോട്ടി നഗര്‍, രജൗരി ഗാര്‍ഡന്‍, നാരായണ, മായാപുരി, ഹരിനഗര്‍, സുഭാഷ് നഗര്‍, മഹാറാണി ബാഗ്, ലജ്പത് നഗര്‍, മാളവ്യനഗര്‍, കല്‍ക്കാജി, ഷാദാര എന്നീ മണ്ഡലങ്ങളാണ് പഞ്ചാബി വോട്ടര്‍മാര്‍ കൂടുതലുള്ളത്. ഇതില്‍ തന്നെ നാല് മണ്ഡലങ്ങള്‍ സിഖ് ഭൂരിപക്ഷ പ്രദേശമാണ്. അകാലിദള്‍ മത്സരിക്കാതിരുന്നാള്‍ പഞ്ചാബി വോട്ടര്‍മാരുടെ നിശബ്ദ പിന്തുണ കോണ്‍ഗ്രസിനുണ്ടാവും. എന്നാല്‍ ബിജെപി ഇതില്‍ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ സിഖ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്.

വാര്‍റൂമുമായി കോണ്‍ഗ്രസ്

വാര്‍റൂമുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ക്യാമ്പയിനും സജീവമാക്കിയിട്ടുണ്ട്. വാര്‍ റൂമുകള്‍ ഇതിനായി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ടീമിലുള്ള യുവാക്കള്‍ക്കാണ് വാര്‍ റൂമിന്റെ വളണ്ടിയര്‍ ചുമതല. ഇവരുടെ പ്രവര്‍ത്തനം എഎപിക്ക് ശരിക്കും വെല്ലുവിളിയാണ്. ദില്ലിയില്‍ എഎപിയുടെ പ്രവര്‍ത്തനം നഗര മേഖലകളില്‍ മാത്രമായിട്ടാണ് ഒതുങ്ങുന്നത്. എന്നാല്‍ ഗ്രാമീണ മേഖലകളും പിന്നോക്ക മേഖലകളും മാറ്റമില്ലാതെ തുടരുകയാണ്. ബിജെപി ഇത് തുറന്ന് കാണിച്ചെങ്കിലും, വോട്ടര്‍മാരുടെ സഹതാപം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.

ഷഹീന്‍ബാഗിലെ സമരം

ഷഹീന്‍ബാഗിലെ സമരം

ഷഹീന്‍ബാഗിലെ ബിജെപിയുടെ നിലപാടുകള്‍ മുസ്ലീം വോട്ടുകളെ ഉറപ്പായും കോണ്‍ഗ്രസിലെത്തിക്കും. ദേശദ്രോഹികളെന്നാണ് സമരക്കാരെ ബിജെപി വിശേഷിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ ഭയം നിറക്കുന്ന പ്രസതാവനകളും ബിജെപിയില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിനൊപ്പം അണിനിരക്കും. 2013 വരെ കോണ്‍ഗ്രസിനൊപ്പം നിന്നിട്ടും ഇത്തരമൊരു സാഹചര്യം അവര്‍ നേരിട്ടിരുന്നില്ല. ഈ 7 വര്‍ഷത്തിനിടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായത്. ബിജെപിയെയും എഎപിയെയും ഇക്കാര്യത്തില്‍ മുസ്ലീങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഫുള്‍ടീമുമായി രാഹുല്‍

ഫുള്‍ടീമുമായി രാഹുല്‍

അടിമുടി വലിയ പോരാട്ടമാണ് ദില്ലിയില്‍ രാഹുല്‍ ഗാന്ധി നയികകുന്നത്. സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ ലിസ്റ്റും മികച്ചതാണ്. പ്രിയങ്ക ഗാന്ധിയും പിന്നാലെയെത്തും. ഉള്ളി വില വര്‍ധന മുതലുള്ള കാര്യങ്ങളാണ് ദില്ലിയുടെ പ്രാദേശിക വിഷയങ്ങള്‍. പലതും മോദി സര്‍ക്കാരുമായി ബന്ധപ്പെട്ടതാണ്. ബിജെപി ഇതുവരെ കോളനികള്‍ക്കുള്ള ലൈസന്‍സ് മാത്രമാണ് പ്രാദേശിക വിഷയമാക്കി ഉന്നയിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഓരോ മണ്ഡലത്തിലും പ്രത്യേകം പ്രവര്‍ത്തകരെ നിയോഗിച്ചാണ് പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞത്. ഇതെല്ലാം പ്രകടന പത്രികയില്‍ ഉണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുശതമാനം ഉയരുമെന്ന് ഏകദേശം ഉറപ്പാണ്. എന്നാല്‍ പോരാട്ടം എഎപിയും കോണ്‍ഗ്രസും തമ്മിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+