ഏറ്റവും കൂടുതല്‍ സെക്‌സ് ടോയ്‌സ് വാങ്ങുന്നത് പഞ്ചാബി സ്ത്രീകള്‍; റിപ്പോര്‍ട്ടില്‍ തിരുവനന്തപുരവും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഓണ്‍ലൈന്‍ വഴി സെക്‌സ് ടോയ്‌സ് വാങ്ങുന്നതില്‍ ഇന്ത്യക്കാരും ഒട്ടും പിന്നിലല്ലെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും സെക്‌സ് ടോയ്‌സ് ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കുന്നു.

ഈ സൈറ്റ് വഴി ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിയവരുടെ കണക്കു പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. ഈ സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയ 80,000 പേരുടെ ഡാറ്റാ സര്‍വേയ്ക്കായി ഉപയോഗിച്ചു. 52 മാസത്തെ ട്രാഫിക്കു പ്രകാരമുള്ള കണക്കുകളാണ് ശേഖരിച്ചത്. സര്‍വേയില്‍ സെക്‌സ് ടോയ്‌സിനായി എത്തുന്നവരില്‍ 62 ശതമാനം പേരും പുരുഷന്മാരാണ്. 38 ശതമാനം പേര്‍ സ്ത്രീകളും.

sex-toy

ബറോഡ, പൂണെ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടുന്നുണ്ട്. മഹാരാഷ്ട്രയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ സെക്‌സ് ടോയ്‌സ് വാങ്ങുന്നത്. പിന്നില്‍ കര്‍ണാടക, ആന്ധ്ര പ്രദേശ്, ഗുജറാത്ത് എന്നിവയും. ഗുജറാത്തില്‍ നവരാത്രി കാലത്ത് വന്‍ തോതില്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടിയുണ്ട്.

സിറ്റികളില്‍ മുംബൈ ആണ് മുന്നില്‍. ദില്ലി പിറകിലുണ്ട്. പഞ്ചാബിലെ സ്ത്രീകളാണ് സെക്‌സ് ടോയ്‌സ് വാങ്ങുന്നതില്‍ മുമ്പന്മാര്‍. തെലങ്കാന പുരുഷന്മാരിലും മുമ്പിലുണ്ട്. പല തരത്തിലുള്ള ഉത്പന്നങ്ങള്‍ സൈറ്റിലൂടെ വില്‍ക്കുന്നു. പുരുഷന്മാര്‍ പ്രധാനമായും ലൈംഗിക ഉത്തേജന ക്രീമുകളും മറ്റുമാണ് വാങ്ങുന്നത്. സ്ത്രീകളാകട്ടെ വൈബ്രേറ്റര്‍ പോലുള്ളവയും വാങ്ങുന്നു. പാന്റീസും കോണ്‍വും ലൈംഗിക ഉത്തേജനം ദീര്‍ഘിപ്പിക്കുന്ന ക്രീമുകളുമെല്ലാം ഇന്ത്യക്കാര്‍ യഥേഷ്ടം വാങ്ങുന്നുണ്ട്. സെക്‌സിന്റെ കാര്യത്തില്‍ പാശ്ചാത്യര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ഇന്ത്യയെന്ന് സെക്‌സ് ടോയ്‌സിലെ ആവശ്യക്കാര്‍ തെളിയിക്കുന്നു.


English summary
Punjabi women buy most sex toys, sales go up during Navratri in Gujarat: Survey
Please Wait while comments are loading...