മൂര്‍ച്ചയേറിയ വാളെടുത്ത് അമ്മയുടെ കഴുത്ത് വെട്ടി; ചെയ്തത് കാളി പറഞ്ഞിട്ട്, മകന്റെ ക്രൂരത!!!
വെസ്റ്റ് ബംഗാള്‍: ബാരബസാറിനടുത്തെ പുറൂലിയയില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. കാളി ദേവിയെ പ്രസാദിപ്പിക്കാന്‍ മകന്‍ അമ്മയുടെ തലയറുത്തു. 35 കാരനായ നാരായണന്‍ മഹാട്ടോയാണ് ഈ ക്രൂര കൃത്യം ചെയ്തത്.
നാരായണന്‍ മഹാട്ടോ വാളെടുത്ത് അമ്മ ഫൂലി മഹാട്ടോയുടെ തലവെട്ടുകയായിരുന്നു. വീട്ടിനോട് ചേര്‍ന്നുള്ള കാളിക്ഷേത്രം വൃത്തിയാക്കുന്നതിനിടയിലാണ് നാരായണ്‍ മഹാട്ടോ അമ്മയെ കൊലപ്പെടുത്തിയത്. മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ഛയേറിയ വാളുപയോഗിച്ചാണ് ഇയാള്‍ അമ്മയുടെ തലയറുത്തത്.

തുടര്‍ന്ന് ഇയാള്‍ മൂത്ത സഹോദരന്റെ വീട്ടിലെത്തി അമ്മ സ്വയം കാളിദേവിയ്ക്ക് തലയറുത്ത് ബലി നല്‍കി എന്ന് പറഞ്ഞു. ജേഷ്ഠന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വെള്ളിയാഴ്ച്ച രാത്രിയാണ് പൊലീസ് നാരായണിനെ കസ്റ്റഡിയിലെടുത്തത്. കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്വപ്‌നത്തില്‍ കാളി കുടുംബത്തിന്റെ നന്മയക്ക് അമ്മയെ ബലി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് തലയറുത്തതെന്നാണ് നാരായണന്‍ പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications