കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ധമി, വിദഗ്ധ സമിതി രൂപീകരിക്കും, വാഗ്ദാനം നടപ്പാക്കാന്‍ ബിജെപി

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങുകയാണ് പുഷ്‌കര്‍ സിംഗ് ധമി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഇക്കാര്യമായിരുന്നു ധമി സംസാരിച്ചത്. പുതിയ സര്‍ക്കാരിന് കീഴില്‍ ഏകീകൃത സിവിഡ് കോഡ് നിലവില്‍ വരുമെന്ന് ധമി വ്യക്തമാക്കി. മന്ത്രിസഭ ഇക്കാര്യത്തില്‍ ഐകണ്‌ഠ്യേന അനുമതി നല്‍കി കഴിഞ്ഞു. വിദഗ്ധ സമിതിയെ രൂപീകരിച്ച് നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും ധമി പറഞ്ഞു. ദശാബ്ദങ്ങളായി ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

1

സ്വകാര്യ ബില്ലുകള്‍ പോലും സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിക്കപ്പെട്ടിരുന്നു. നേരത്തെ പ്രചാരണത്തില്‍ ബിജെപിയുടെ ഈ വാഗ്ദാനം വലിയ വിവാദമായിരുന്നു. ഏകീകൃത സിവില്‍ കോഡ് സംസ്ഥാനത്തിന്റെ പരിധിയിലുള്ള കാര്യമല്ലെന്ന് വരെ ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇതുമായി മുന്നോട്ട് പോകുമെന്ന് ധമി ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡെന്നും ധമി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ധമി ഉത്തരാഖണ്ഡില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്. സുതാര്യമായ ഒരു ഭരണമായിരിക്കും ഉണ്ടാവുക. സര്‍ക്കാരിന്റെ നയങ്ങളും സുതാര്യമായിരിക്കും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് ധമി വ്യക്തമാക്കി. അതിലൊന്നാണ് ഏകീകൃത സിവില്‍ കോഡ് എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി പന്ത്രണ്ടിനാണ് ധമി സിവില്‍ കോഡിന്റെ കാര്യം പ്രഖ്യാപിച്ചത്. നിയമ വിദഗ്ധരും, വിരമിച്ച ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും, എല്ലാം ഈ സമിതിയിലുണ്ടാവും. വിവാഹം, വിവാഹ മോചനം, വസ്തുവകകള്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്മിറ്റിയുടെ പരിധിയില്‍ വരും.

ബിജെപി ഭരിക്കുന്ന സംസ്ഥാനം ആദ്യമായിട്ടാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ സുപ്രീം കോടതി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഗോവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാമെന്നും, അവിടെ ഒരു സിവില്‍ കോഡുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സിവില്‍ കോഡ് സമൂഹത്തില്‍ ലിംഗ നീതിയും, സ്ത്രീ ശാക്തീകരണ നീക്കങ്ങളും ശക്തമാക്കുമെന്ന് ധമി ചൂണ്ടിക്കാണിച്ചു. ഒരു രാജ്യത്ത് എല്ലാ മതങ്ങള്‍ക്കും ഒരു വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെ

English summary
pushkar singh dhami announces uniform civil code will implement in uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X