ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി തുടരും
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിങ് ധാമി തുടരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റിരുന്നു. ഇതിന് ശേഷം ചേർന്ന നിയമസഭകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ആരാവണം എന്നത് സംബന്ധിച്ച് തീരുമാനമായത്. നിരീക്ഷകരായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ് , മീനാക്ഷി ലേഖി എന്നിവർ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു.
പുഷ്‌കർ സിങ് ധാമി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. 70 അംഗ നിയമസഭയിലേക്ക് 47 സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലേറുന്നത്. അതേ സമയം മുഖ്യമന്ത്രിയായിരുന്ന ധാമി ഖതീമ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ച ലഭിക്കുന്ന രീതിയും മുഖ്യമന്ത്രിമാർ ജയിക്കുന്ന രീതിയും എന്നാൽ ഇതിൽ ഒന്നിന് ഇതോടെ മാറ്റം വന്നിരിക്കുകയാണ്.

ആദ്യമായാണ് സംസ്ഥാനത്ത് ഒരു പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചിരിക്കുന്നത്. അതേ സമയം മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന രീയിയിൽ ഇത്തവണയും മാറ്റം വന്നില്ല. 2017ൽ 57 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തന്നെയായിരുന്നു പോരാളികൾ. ഇരു പാർട്ടികൾക്കും ഭീഷണിയാകാനായി ആംആദ്‌മി രംഗത്തിറങ്ങിയെങ്കിലും പഞ്ചാബിലേത് പോലൊരു നേട്ടം കൊയ്യാൻ ആംആദ്‌മിക്ക് സാധിച്ചിട്ടില്ല.

പുഷ്‌കർ സിങ് ധാമി കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് പരാജയപ്പെട്ടത്. വോട്ടിങ്ങ് തുടങ്ങിയ ആദ്യമണിക്കൂറുകളിൽ ധാമി മുന്നിട്ട് നിന്നിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് ധാമി ഏറെ പിന്നിലായിരുന്നു. 2017ൽ 2709 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനും 2912ൽ 5394 വോട്ടുകൾക്കും ധാമി വിജയിച്ചു കയറുകയായിരുന്നു. എന്നാൽ ഇത്തവണ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിച്ചുകയറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമായെങ്കിലും ഈ കാലയളവിൽ ഉത്തരാഖണ്ഡിൽ 10 മുഖ്യമന്ത്രിമാരാണ് ഭരിച്ചത്. കോൺഗ്രസിന്റെ എൻ.ഡി.തിവാരി ഒഴികെ മറ്റാർക്കും ഇവിടെ അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. 2017ലെ പോലെ തന്നെ 2007 ൽ രണ്ടു തവണ മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്. 2017 ൽ ഭരണത്തിലേറിയ ബി.ജെ.പി മന്ത്രിസഭയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കർ സിങ് ധാമി.

കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് തവണയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത്. ത്രിവേന്ദ്ര റാവത്താണ് ആദ്യം സ്ഥാനം നഷ്ടപ്പെട്ട മുഖ്യമന്ത്രി. പകരം വന്ന തിരത്ത് സിംഗ് റാവത്തിനും അധികകാലം മുഖ്യമന്ത്രി കസേരയിലിരിക്കാനായില്ല. കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്ന് 116 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെയും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. ഇതിന് ശേഷമാണ് പുഷ്‌ക്കർ സിങ് ധാമി അധികാരത്തിലേറിയത്.
Recommended Video
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications