കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദ പുഷ്ക്കർ കേസ്;പ്രോസിക്യൂഷൻ വാദം അവസാനിച്ചു,തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന്..

Google Oneindia Malayalam News

ദില്ലി: ഐപിഎല്ലുമായി ബനധപ്പെട്ട് വാർത്താസമ്മേളനം നടത്താനിരിക്കെയാണ് സുനന്ദ പുഷ്ക്കർ മരിച്ചതെന്ന് ദില്ലി പോലീസ് പാട്യാല കോടതിയിൽ. മരണത്തിന് മിമ്പ് സുനന്ദ പുഷ്ക്കർ സ്ഥിരമായി തരൂരുമായി വഴക്കിട്ടിരുന്നെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു.

പാകിസ്താൻ ജേർണലിസ്റ്റ് മെഹർ തരാറിന്റെ പേരിലല്ലാതെ കാറ്റി എന്ന് പേരുള്ള മറ്റൊരു യുവതിയുടെ പേരിലും തരൂരും സുനന്ദയും വഴക്കിടാറുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. സുനന്ദ പുഷ്ക്കർ കടുത്ത മാനസിക സമ്മർദ്ദത്തിലായരുന്നെന്നും ജീവിക്കാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സുനന്ദയുടെ മെയിൽ കണ്ടുകിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

Shashi Tharoor

മരണകാരണം ആത്മഹത്യ അല്ലെന്നും മറ്റു ചില ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണെന്നും വിദഗ്ധ വൈദ്യപരിശോധനാഫലത്തിൽ പറയുന്നുണ്ട്. പിന്നെങ്ങിനെ ആത്മഹത്യ പ്രേരണ കുറ്റം തരൂരിനെതിരെ ചുമത്തണമെന്ന് പ്രോസിക്യൂഷന് പറയാനാകുമെന്ന് തരൂരിനു വേണ്ടി വാദിച്ച അഭിഭാഷകൻ വികാസ് പഹ്വ പറഞ്ഞു.

അതേസമയം മരണത്തിന് തൊട്ടുമുമ്പ് സുനന്ദ പുഷ്ക്കർ മാധ്യമപ്രവർത്തന നളിനി സിംഗുമായി സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം തരൂർ ബന്ധം വേർപ്പെടുത്തുമെന്നും മെഹര്‌ തരാറിനെ വിവാഹം ചെയ്യുമെന്നും പറഞ്ഞതായി നളിനുയുടെ മൊഴിയിൽ പറയുന്നുവെന്നും പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

English summary
Pushkar was suffering from mental agony due to a strained relationship with her husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X