Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ പ്രധാനമന്ത്രിയായി മാവോയിസ്റ്റ് നേതാവ് പുഷ്പ കമല്‍ ദഹല്‍ അധികാരമേല്‍ക്കും

കാഠ്മണ്ഡു:രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയായി മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ എന്നറിയപ്പെടുന്ന പുഷ്പ കമല്‍ ദഹലിനെ തിരഞ്ഞെടുത്തു .സ്പീക്കര്‍ ഒന്‍സാരി ഗര്‍ഷിയാണ് ദഹലിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ) നേതാവ് കെ പി ശര്‍മ്മ ഒലി രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രചണ്ഡ അധികാരമേല്‍ക്കുന്നത്. ബുധനാഴ്ച്ച വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പ്രചണ്ഡ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെയാണ് ഇദ്ദേഹം അധികാരത്തിലേറുന്നത്.

pra-03-1470

598 അംഗ പാര്‍ലമെന്റില്‍ 573 അംഗങ്ങളും പ്രചണ്ഡയ്ക്കു പിന്തുണ പ്രഖ്യാപിച്ചതായി സ്പീക്കര്‍ അറിയിച്ചു. ഏഴു വര്‍ഷത്തിനുളളില്‍ രണ്ടാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയായി അധികാരത്തില്‍ വരുന്നത്. നേപ്പാളിലെ രാജഭരണത്തിനെതിരെ വളരെക്കാലം പോരാട്ടം നയിച്ച ഗറില്ലാനേതാവാണ് പ്രചണ്ഡ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+