ഭരണ വ്യവസ്ഥ പരാജയം'; എല്ലാ മാറ്റിവെച്ച് ജനങ്ങളെ സഹായിക്കൂ,പ്രവർത്തകരോട് രാഹുൽ ഗാന്ധി
ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുമ്പോൾ കേന്ദ്രസർക്കാർ സമ്പൂർണ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിനാൽ പ്രവർത്തനങ്ങളെല്ലാം നിർത്തി ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു.

'ഭരണ വ്യവസ്ഥ സമ്പൂർണ പരാജയമാണ്,അതിനാൽ ജനക്ഷേമത്തിനായി സംസാരിക്കേണ്ടത് അനിവാര്യമാണ്. ഈ ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ് രാജ്യത്തിന് ആവശ്യം. രാഷ്ട്രീയ പ്രവർത്തനങ്ങൾ എല്ലാം നിർത്തിവെച്ച് രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാൻ കോൺഗ്രസ് പ്രവർത്തകർ ഇറങ്ങണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഇത് കോൺഗ്രസ് കുടുംബത്തിന്റെ ധർമമാണ്, രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 349691 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 25 ലക്ഷം കടന്നു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആണ്. 1,40,85,110 പേർക്കാണ് ഇതുവരെ രോഗമുക്തി. അതേസമയം കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരുടെ എണ്ണം 1,92,311 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,767 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications