Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാവര്‍ക്കും കശ്മീര്‍ ഫയല്‍സ് കാണണമെന്നുണ്ടെങ്കില്‍ അത് യൂട്യൂബിലിടൂ, ബിജെപിയോട് കെജ്രിവാള്‍

ദില്ലി: കശ്മീര്‍ ഫയല്‍സ് വിഷയത്തില്‍ ബിജെപിക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എല്ലാവരും കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചുള്ള ചിത്രം കാണണമെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ചിത്രം എല്ലാവരും കാണണമെന്നുണ്ടെങ്കില്‍ അത് യുട്യൂബില്‍ അപ്ലോഡ് ചെയ്യട്ടെ. ആ റിലീസ് ദിവസം ബിജെപി തന്നെ അനൗണ്‍സ് ചെയ്യട്ടെ. എന്നാല്‍ എല്ലാവര്‍ക്കും യുട്യൂബില്‍ അത് കാണാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ബിജെപി എംഎല്‍എമാര്‍ ദില്ലി നിയമസഭയില്‍ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധം നടത്തിയിരുന്നു.

1

ദില്ലി നിയമസഭയുടെ ബജറ്റ് സെഷനാണ് ബിജെപി തടസ്സപ്പെടുത്തിയത്. ദില്ലിയില്‍ കശ്മീര്‍ ഫയല്‍സ് നികുതി മുക്തമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. വിവേക് അഗ്നിഹോത്രിക്ക് ഈ ചിത്രം എല്ലാവരും കാണണമെന്നുണ്ടെങ്കില്‍, അദ്ദേഹം അത് യുട്യൂബില്‍ റിലീസ് ചെയ്യട്ടെ. അപ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി അത് കാണാമല്ലോ എന്നും കെജ്രിവാള്‍ ചോദിച്ചു. രാജ്യത്താകെയുള്ള തെരുവുകളില്‍ ഒരു സിനിമയുടെ പോസ്റ്റര്‍ പതിപ്പിക്കുകയാണ് ബിജെപി. നിങ്ങള്‍ രാഷ്ട്രീയത്തില്‍ വന്നത് ഇതിനാണോ? നിങ്ങള്‍ വീട്ടില്‍ പോകുമ്പോള്‍ കുട്ടികളോട് എന്താണ് പറയുക. ഒരു പ്രധാനമന്ത്രി എട്ട് വര്‍ഷത്തോളമായി രാജ്യം ഭരിക്കുന്നു. എന്നാല്‍ അദ്ദേഹം വിവേക് അഗ്നിഹോത്രയുടെ കാല്‍ക്കല്‍ വീണിരിക്കുകയാണ്.

സ്വന്തം കാലയളവില്‍ പ്രധാനമന്ത്രി ഒന്നും ചെയ്തില്ലെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. കശ്മീര്‍ ഫയല്‍സ് നികുതി മുക്തമാക്കണമെന്ന് അവര്‍ എന്നോട് പറയുന്നു. അവര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യട്ടെ ആ പടം. സൗജന്യമായി എല്ലാവര്‍ക്കും അത് കാണാം. എന്തിനാണ് വെറുതെ നികുതി മുക്തമാക്കുന്നത്. നിങ്ങള്‍ക്ക് ഇതാണ് വേണ്ടതെങ്കില്‍ വിവേക് അഗ്നിഹോത്രിയോട് പോയി പറയൂ, യുട്യൂബിലിടാന്‍. എല്ലാവര്‍ക്കും ഒരു ദിവസം കൊണ്ട് അത് കാണാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പഞ്ഞു. നിലില്‍ യുപി, ബീഹാര്‍, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചിത്രത്തെ നികുതി മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട് സര്‍ക്കാരുകള്‍.

ബിജെപി എംഎല്‍എ ഹരിയാനയില്‍ സൗജന്യമായി ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. വിവേക് അഗ്നിഹോത്രി പണം വാങ്ങി ടിക്കറ്റ് വില്‍ക്കണമെന്ന് ഇതിന് മറുപടിയായി പറഞ്ഞിരുന്നു. ചിലര്‍ കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ അവര്‍ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ നിങ്ങളെ ചെമ്മരിയാടുകളെ പോലെ ഉപയോഗിക്കുകയാണ്. ദില്ലിയിലെ ജനങ്ങളെ ഒരിക്കലും സഹായിക്കാന്‍ ബിജെപിയുണ്ടാവില്ല. തന്റെ സര്‍ക്കാരാണ് ഇവിടെ എല്ലാം ചെയ്യുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

ഇവര്‍ക്ക് വേണ്ടി ഇങ്ങനൊക്കെ ചെയ്താല്‍ എന്താണ് നിങ്ങള്‍ക്ക് കിട്ടുക. കുട്ടികള്‍ക്ക് ജോലി കിട്ടുമോ, ഭക്ഷണമോ വൈദ്യുതിയോ കിട്ടുമോ, നിങ്ങള്‍ക്ക് വേണ്ടി കെജ്രിവാള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. പന്ത്രണ്ട് ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കും. ആശുപത്രിയും സ്‌കൂളുകളുമുണ്ടാകും. നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ഞാന്‍ മരുന്ന് എത്തിക്കും. അല്ലാതെ മോദി ഇതൊന്നും ചെയ്യില്ല. ബിജെപി പ്രവര്‍ത്തകര്‍ അവരുടെ മനസ്സൊന്നു തുറന്ന് നോക്കൂ. നിങ്ങളെല്ലാം ബിജെപി വിട്ട് എഎപിയിലേക്ക് വരൂ. ഇവിടെ ബഹുമാനം കിട്ടും. നിങ്ങള്‍ക്ക് ഇതുപോലെ പോസ്റ്ററുകള്‍ ഒട്ടിക്കേണ്ടി വരില്ല. ഒരിക്കലും സിനിമയെ പ്രമോട്ട് ചെയ്യേണ്ടി വരില്ല. രാഷ്ട്രീയത്തില്‍ നിങ്ങള്‍ വന്നത് നല്ല കാര്യങ്ങള്‍ ചെയ്യാനാണെന്നും കെജ്രിവാള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+