കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപത്തില്‍ മോഡി കുറ്റക്കാരനല്ലെന്ന് പവാറും

Google Oneindia Malayalam News

കോലാപൂര്‍: 2002 ലെ കലാപത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കോടതി ക്ലീന്‍ചിറ്റ് നല്‍കിയതാണെന്ന് എന്‍ സി പി നേതാവും കേന്ദ്ര കൃഷി മന്ത്രിയുമായ ശരദ് പവാര്‍. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ ശേഷം ഇക്കാര്യത്തില്‍ മോഡിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പവാറിന്റെ പാര്‍ട്ടിക്കാരനും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.

ജൂഡിഷ്യല്‍ അന്വേഷണത്തിന് ശേഷമാണ് മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ ഇക്കാര്യം അവസാനിപ്പിക്കേണ്ടതാണ്. ലളിമായ യുക്തിയാണത്. കോടതിയുടെ തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ഒരു ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ കാര്യത്തില്‍ കോടതി വിധി വന്നശേഷം വീണ്ടും അത് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ല.

sharad-pawar

എന്നാല്‍ വരുന്ന ലോക്‌സഭ തിരിഞ്ഞെടുപ്പില്‍ ബി ജെ പിക്ക് അനുകൂലമായ ജനവിധി ഉണ്ടാകില്ല. മധ്യപ്രദേശും ഛത്തീസ്ഗഡും, രാജസ്ഥാനുമൊക്കെ ബി ജെ പിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളാണ്. ഇവിടങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പ് ജയിച്ചു എന്ന് കരുതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിക്കും എന്നര്‍ഥമില്ല. കേന്ദ്രത്തില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരാണ് ആവശ്യം. അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസിനും യു പി എയ്ക്കും മാത്രമേ കഴിയൂ.

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനോട് ശരദ് പവാറിന് യോജിപ്പില്ല. കോണ്‍ഗ്രസിന്റെ നേതാവ് ആരായിരിക്കണം എന്ന് പറയാന്‍ നമുക്ക് പറ്റില്ല. അതേസമയം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഇപ്പോള്‍ തീരുമാനിക്കാനും കഴിയില്ല. യു പി എയുടെ എല്ലാ നയപരിപാടികളോടും തനിക്ക് യോജിപ്പില്ലെന്നും എന്‍ സി പി നേതാവ് പറഞ്ഞു.

English summary
Union minister and NCP chief Sharad Pawar said there should not be any discussion on Gujarat chief minister Narendra Modi's role in the 2002 riots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X