കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹത്തിന് ജയിലിലായ സ്ത്രീയ്ക്ക് റഷ്യന്‍ പ്രസിഡണ്ട് മാപ്പ് നല്‍കി

രാജ്യദ്രോഹത്തിന് ജയിലിലായ സ്ത്രീയ്ക്ക് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍ മാപ്പ് നല്‍കി. രാജ്യദ്രോഹകുറ്റത്തിന് ഏഴ് വര്‍ഷം തടവശിക്ഷയ്ക്ക് വിധിക്കപ്പെട്ട 46 വയസുള്ള ഓക്‌സാന സെവാസ്റ്റിഡി..

  • By Akhila
Google Oneindia Malayalam News

മോസ്‌കോ; രാജ്യദ്രോഹത്തിന് ജയിലിലായ സ്ത്രീയ്ക്ക് റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന്‍ മാപ്പ് നല്‍കി. രാജ്യദ്രോഹകുറ്റത്തിന് ഏഴ് വര്‍ഷം തടവശിക്ഷയ്ക്ക് വിധിക്കപ്പെട്ട 46 വയസുള്ള ഓക്‌സാന സെവാസ്റ്റിഡി എന്ന സ്ത്രീയ്ക്കാണ് പുടിന്‍ മാപ്പ് നല്‍കിയുള്ള ഉത്തരവില്‍ ഒപ്പ് വെച്ചത്. മാനുഷ്യക പരിഗണന കണക്കിലെടുത്താണ് ഓക്‌സാനയ്ക്ക് മാപ്പ് നല്‍കിയതെന്ന് പുടിന്‍ പറഞ്ഞു.

മാര്‍ച്ച് 2016ലാണ് ഓക്‌സാനയ്ത്ത് ഏഴ് വര്‍ഷം തടവ് വിധിച്ചത്. 2008ലെ റഷ്യ-ജോര്‍ജിയ യുദ്ധകാലത്ത് റഷ്യയിലെ സൈനീക നീക്കങ്ങള്‍ ജോര്‍ജിയയ്ക്ക് ചോര്‍ത്തി കൊടുത്ത കുറ്റത്തിനാണ് ഓക്‌സാനയ്ക്ക് ശിക്ഷ വിധിച്ചത്.

putin2

അബ്ഖാസിയ റിപബ്ലിക്കിനെ ചൊല്ലിയാണ് 2008ല്‍ റഷ്യയും ജോര്‍ജിയയും യുദ്ധം പ്രഖ്യാപിക്കുന്നത്. ആ സമയത്ത് റഷ്യന്‍ സൈനീക ടാങ്കുകള്‍ നഗരത്തിലുണ്ടോ എന്ന വിവരമാണ് ഓക്‌സാന ജോര്‍ജിയയ്ക്ക് ചോര്‍ത്തിയത്. സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് റഷ്യ ഓക്‌സാനയ്ക്ക് ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഓക്‌സാനയ്ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

English summary
Putin pardons woman convicted in Russia for text messages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X