Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന് കൈനിറയെ സമ്മാനങ്ങള്‍ കൊടുത്തയച്ച് മോദി; കാശ്മീരി കുങ്കുമപ്പൂവ് മുതല്‍ വെള്ളിക്കുതിര വരെ

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്നലെ റഷ്യയിലേക്കു മടങ്ങി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ എത്തിയ പുടിന്റെ സന്ദര്‍ശനം ദേശീയ പ്രാധാന്യം നേടിയിരുന്നു. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്വീകരിച്ചത് ഉള്‍പ്പെടെ ഊഷ്മളമായ സ്വീകരണമാണ് പുടിന് ഇന്ത്യയില്‍ ലഭിച്ചത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കി പുടിന്റെ സന്ദര്‍ശനമെന്നതു ശ്രദ്ധേയമാണ്.

റഷ്യന്‍ പ്രസിഡന്റിന് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അത്താഴ വിരുന്ന് നല്‍കിയിരുന്നു. ഇന്നലെ ന്യൂഡല്‍ഹിയില്‍ നിന്നും മടങ്ങിയ പുടിന് കൈ നിറയെ സമ്മാനങ്ങളാണ് മോദി കൊടുത്തുവിട്ടത്. റഷ്യന്‍ ഭാഷയിലുള്ള ഭഗവദ്ഗീതയ്ക്ക് പുറമേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും പൈതൃകവും വിളിച്ചോതുന്ന കരകൗശല വസ്തുക്കളാണ് പുടിനായി മോദി കൊടുത്തു വിട്ടത്.

കാശ്മീര്‍ മുതല്‍ പശ്ചിമ ബംഗാള്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത കൗതുക വസ്തുക്കളുടെ വലിയ ശേഖരമാണ് കൊടുത്തുവിട്ട സമ്മാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ഭഗവത്ഗീതയുടെ റഷ്യന്‍ ഭാഷയിലുള്ള പ്രത്യേക പതിപ്പാണ് മോദി പുടിന് കൈമാറിയത്.

gift

മോദി കൈമാറിയ സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ ഇതാ:

അസം ബ്ലാക്ക് ടീ

ബ്രഹ്‌മപുത്ര നദിയുടെ സമതലങ്ങളില്‍ വിളയുന്ന തേയിലച്ചെടികളില്‍ നിന്നുണ്ടാക്കുന്നതാണ് അസം ബ്ലാക്ക് ടീ. അതീവ രുചികരമായ അസം ബ്ലാക്ക് ടീ അതിന്റെ രുചിക്കും മണത്തിനും ആരോഗ്യ ഗുണങ്ങള്‍ക്കും ഏറെ പേരു കേട്ടതാണ്. പരമ്പരാഗതമായ നിര്‍മ്മാണ രീതിയും ഇതിന്റെ പ്രത്യേകതയാണ്.

വെള്ളിക്കുതിര

മഹാരാഷ്ട്രയില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നമായ വെള്ളിക്കുതിരയും സമ്മാനപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്തസിന്റെയും വീര്യത്തിന്റെയും പ്രതീകമായ കുതിരകള്‍ ഇന്ത്യ-റഷ്യ സംസ്‌കാരങ്ങളില്‍ ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യയും റഷ്യയും പരസ്പരം പങ്കിടുന്ന പൈതൃകത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ സമ്മാനമെന്ന് വെള്ളിക്കുതിരക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. എപ്പോഴും മുന്നോട്ടു പോകുന്ന ഇന്ത്യ-റഷ്യ പങ്കാളിത്തത്തിന്റെ പ്രതിഫലനം എന്ന നിലയിലാണ് വെള്ളക്കുതിര സമ്മാനമായി നല്‍കിയത്.

കാശ്മീരി കുങ്കുമപ്പൂവ്

സഫ്രോണ്‍ എന്നറിയപ്പെടുന്ന കാശ്മീരിലെ മലയോര മേഖലകളില്‍ കൃഷി ചെയ്യുന്ന കാശ്മീരി കുങ്കുമപ്പവും സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. നിറം, സുഗന്ധം, രുചി എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ഉല്‍പ്പന്നം. ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട കുങ്കുമപ്പവിനെ 'റെഡ് ഗോള്‍ഡ്' എന്നും വിശേഷിപ്പിക്കാറുണ്ട്.

മാര്‍ബിള്‍ ചെസ് സെറ്റ്

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള കൈകൊണ്ട് നിര്‍മ്മിച്ച മാര്‍ബിള്‍ ചെസ് സെറ്റും പുടിന് നല്‍കിയ സമ്മാനങ്ങളുടെ ലിസ്റ്റിലുണ്ട്. കൊത്തുപണികളുള്ള കറുപ്പും വെളുപ്പും കലര്‍ന്ന കല്ലുകള്‍ ഉപയോഗിച്ചുള്ള ഈ സെറ്റ്, മാര്‍ബിള്‍, മരം, വിലയേറിയ കല്ലുകള്‍ എന്നിവ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വടക്കേ ഇന്ത്യന്‍ കലാ വൈദഗ്ധ്യത്തിന്റെ ഉദാഹരണമാണ് ഈ മാര്‍ബിള്‍ ചെസ് സെറ്റ്.

വെള്ളി ചായ സെറ്റ്

പുടിന് ചായ കുടിക്കാന്‍ വെള്ളി കൊണ്ട് നിര്‍മിച്ച ചായ സെറ്റും സമ്മാനമായി നല്‍കി. പശ്ചിമ ബംഗാളിന്റെ സമ്പന്നമായ കലാവൈഭവത്തെ പ്രതിഫലിപ്പിക്കുന്ന കൊത്തുപണികളാണ് ഈ ടീ സെറ്റില്‍ ഉള്ളത്. ഇന്ത്യയിലും റഷ്യയിലും ചായയ്ക്ക് ആഴത്തിലുള്ള സാംസ്‌കാരിക പ്രാധാന്യമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+