കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേമനെ തൂക്കിലേറ്റിയ ആരാച്ചാര്‍ക്ക് വിദ്യാര്‍ഥികള്‍ സംഭാവന നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

മംഗളൂരു: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ ആരാച്ചാര്‍ക്ക് വിദ്യാര്‍ഥികളുടെ ആദരം. മംഗളുരുവിലെ പുത്തൂരിലെ അംബിക പാഡവി പൂര്‍വ വിദ്യാലയയിലെ വിദ്യാര്‍ത്ഥികളാണ് പണം സംഭാവനയായി നല്‍കി ആരാച്ചാരെ ആദരിച്ചത്. ഇതിനായി കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് 10,000 രൂപ പിരിച്ചെടുത്തു.

രാജ്യദ്രോഹിയായ തീവ്രവാദിയെ തൂക്കിലേറ്റിയാളെ ആദരിക്കണമെന്ന വിദ്യാര്‍ഥികളുടെ ആഗ്രഹത്തിന് കോളേജ് അധികൃതര്‍ സമ്മതം മൂളുകയായിരുന്നു. ഇതേ തുടര്‍ന്ന് എല്ലാ ക്ലാസുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ പിരിവെടുത്തു. ഏതാണ്ട 9,000 രൂപയാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്. കോളേജ് ജീവക്കാര്‍ ചേര്‍ന്ന് 1,000 രൂപ ചേര്‍ത്ത് 10,000 രൂപയാക്കി.

yakub-memon-latest2

പിരിച്ചെടുത്ത പണത്തിന്റെ ചെക്ക് വിദ്യാര്‍ഥികള്‍ മഹാരാഷ്ട്ര ഡി.ജി.പിക്ക് അയച്ച് കൊടുത്തു. മേമനെ തൂക്കിലേറ്റയതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരോടും വിദ്യാര്‍ഥികള്‍ നന്ദി പറഞ്ഞു. ഇത്തരത്തില്‍ രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അവര്‍ ഡിജിപിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മേമനെ തൂക്കിലേറ്റിയ ആരാച്ചാരുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആരാച്ചാരുടെ പേരുവിവരം പുറത്തുവിടരുതെന്നാണ് നിയമം. നേരത്തെ മുംബൈ തീവ്രവാദക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാര്‍ തന്നെയാണ് യാക്കൂബ് മേമനെയും തൂക്കിലേറ്റിയതെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട്.

English summary
Puttur college students donate Rs 10,000 to Yakub Memon's executioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X