• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അരിമുറുക്കും ഉണ്ണിയപ്പവും.. എവിടെ നിങ്ങളുടെ രാജകുമാരന്‍?ഉളുപ്പുണ്ടോന്ന് നിങ്ങളോട്‌ ചോദിക്കുന്നില്ല'

 • By Aami Madhu

മലപ്പുറം: ദില്ലിയില്‍ കലാപം കത്തുമ്പോല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം വലിയ വാര്‍ത്തയായിരിക്കുകയാണ്. കലാപത്തിന്‍റെ ആദ്യ ദിവങ്ങളില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതല്ലാതെ രാഹുലിനെ മറ്റെവിടേയും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ച് ചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ പോലും രാഹുല്‍ എത്തിയിരുന്നില്ല. രാഹുല്‍ വിദേശത്താണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

cmsvideo
  PV Anwar Says Rahul Gandhi Should Come Out From Hiding Place | Oneindia Malayalam

  അതിനിടെ രാഹുലിന്‍റെ ഒളിച്ചുകളിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിവി അന്‍വര്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അന്‍വറിന്‍റെ വിമര്‍ശനം. പോസ്റ്റ് വായിക്കാം

   അരിമുറുക്കും ഉണ്ണിയപ്പവും രുചിച്ചു

  അരിമുറുക്കും ഉണ്ണിയപ്പവും രുചിച്ചു

  "രാഹുൽ ഗാന്ധി ധരിച്ചത്‌ വില കുറഞ്ഞ ലിനൻ ഷർട്ട്‌;ഒപ്പം നീല ജീൻസും,രാവിലെ കഴിച്ചത്‌ കപ്പ പുഴുക്കും കാന്താരി ചമ്മന്തിയും,വൈകിട്ട്‌ അരീക്കോട്‌ ജംഗ്ഷനിലെ ചായക്കടയിൽ നിന്ന് അരിമുറുക്കും ഉണ്ണിയപ്പവും രുചിച്ചു" കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നായ വയനാട്‌ മണ്ഡലത്തിന്റെ ജനപ്രതിനിധി നാലോ അഞ്ചോ മാസം കൂടുമ്പോൾ ഒരിക്കൽ,സ്വന്തം മണ്ഡലം സന്ദർശ്ശിക്കുന്ന വേളയിൽ കേരളത്തിലെ ചില "മ"മാധ്യമങ്ങളുടെ ഫ്രണ്ട്‌ പേജിൽ അച്ചടിച്ചു വരുന്ന തലക്കെട്ടുകളാണ് മുകളിൽ!!

   രാഹുല്‍ എവിടെയാണ്?

  രാഹുല്‍ എവിടെയാണ്?

  കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രാജ്യതലസ്ഥാനം നിന്ന് കത്തുകയാണ്.ഈ സമയം വരെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്‌.ഇനിയും മരണസംഖ്യ ഉയരാനിടയുണ്ട്‌.പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ പാർട്ടി ജനങ്ങൾക്ക്‌ മുൻപിൽ അവതരിപ്പിച്ച വ്യക്തിയാണ് ശ്രീ.രാഹുൽ ഗാന്ധി.എന്നാൽ ഇന്ന് അദ്ദേഹം എവിടെയാണ്?

   കാതങ്ങൾ അകലെയല്ല

  കാതങ്ങൾ അകലെയല്ല

  ജെ.എൻ.യുവിൽ പഠിക്കുന്ന ഒരു ശരാശരി വിദ്യാർത്ഥിയുടെ രാഷ്ട്രീയ ബോധവും ഉത്തരവാദിത്വവും പോലും അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു.കലാപം ആരംഭിച്ച വേളയിൽ,അദ്ദേഹവും കൂടെ അഞ്ചോ ആറോ ആളുകളും സ്ഥലത്ത്‌ എത്തി ഇടപെട്ടിരുന്നു എങ്കിൽ പോലും,അദ്ദേഹത്തിന്റെ സുരക്ഷാ പ്രശ്നം മുൻനിർത്തി ദില്ലി പോലീസ്‌ ഉണർന്ന് പ്രവർത്തിച്ചേനേ.

   കൊള്ളയും കൊലയും

  കൊള്ളയും കൊലയും

  കാതങ്ങൾ അകലെയല്ല,അദ്ദേഹത്തിന്റെ കണ്ണെത്തുന്ന ദൂരത്താണീ കൊള്ളയും കൊലയും അരങ്ങേറിയത്‌.സി.പി.ഐ.എം അടക്കമുള്ള ദില്ലിയിൽ സ്വാധീനം കുറവുള്ള സംഘടനകൾ പോലും ആദ്യം മുതൽ തന്നെ ജനങ്ങൾക്കൊപ്പം തെരുവിലുണ്ട്‌.

   കുറ്റക്കാരനാണ്

  കുറ്റക്കാരനാണ്

  കലാപം നടപ്പിലാക്കിയ സംഘപരിവാറും അവർക്ക്‌ നേതൃത്വം നൽകുന്ന മോദിക്കും അമിത്‌ ഷായ്ക്കും ഒപ്പം തന്നെ കുറ്റക്കാരനാണ് ഈ അവസരത്തിൽ കണ്ണടച്ച പ്രതിപക്ഷ നേതൃനിരയിലെ പ്രധാനി എന്ന് കോൺഗ്രസ്‌ അവകാശപ്പെടുന്ന അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും.

   ഇവിടെ പ്രസക്തിയില്ല

  ഇവിടെ പ്രസക്തിയില്ല

  അതിനാൽ,ഇരുപതിൽ ഒന്നല്ലേ എന്ന അണികളുടെ ദൈന്യത നിറഞ്ഞ ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല.ഏറെ ആശ്ചര്യപ്പെടുത്തുന്ന വിവരം അദ്ദേഹം എവിടെയാണെന്ന് കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിനു പോലും അറിയില്ല എന്നുള്ളതാണ്.

   രക്ഷരം പോലും കാണാനില്ല

  രക്ഷരം പോലും കാണാനില്ല

  കലാപം ശക്തിപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഒരു ട്വീറ്റ്‌ പുറത്ത്‌ വന്നിരുന്നു.അതിൽ ഒരിടത്ത്‌ പോലും ആർ.എസ്‌.എസിനെതിരെയോ മോദിക്കോ അമിത്‌ ഷായ്ക്കോ എതിരെയോ ഒരക്ഷരം പോലും കാണാനില്ല.

   തെരുവിൽ പോരാടുകയാണ്

  തെരുവിൽ പോരാടുകയാണ്

  അത്രമാത്രം നിശബ്ദനാക്കപ്പെട്ട നേതാവിൽ ഇനിയുള്ള കാലം എങ്ങനെ ജനങ്ങൾ വിശ്വാസമർപ്പിക്കും?കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ജനങ്ങൾ തെരുവിൽ പോരാടുകയാണ്.അതിന് നേതൃത്വം നൽകി,പ്രതിപക്ഷ കക്ഷികളെ കോർഡിനേറ്റ്‌ ചെയ്ത്‌ സമരത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്നെങ്കിൽ,ഒരിക്കലും അദ്ദേഹം വിമർശ്ശനത്തിനു ഇരയാവുമായിരുന്നില്ല.

   വെളിപ്പെടുത്തണം

  വെളിപ്പെടുത്തണം

  അത്‌ തന്നെയാണ് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നതും.അതിനൊന്നും തുനിയാതെ,ഒളിച്ചോടിയ സ്ഥിതിക്ക്‌ രാഹുൽ ഗാന്ധി എവിടെയെന്നെങ്കിലും വോട്ട്‌ നൽകിയ ജനങ്ങളോട്‌ കോൺഗ്രസ്‌ നേതൃത്വം വെളിപ്പെടുത്തണം.

  രാജകുമാരന്‍

  ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ബ്രാൻഡും വിലയും,കഴിക്കുന്ന ആഹാരത്തിന്റെ വിലയും വിറ്റാമിൻ കണ്ടന്റ്‌ ചാർട്ടും,സഞ്ചരിക്കുന്ന റൂട്ടിന്റെ മാപ്പും തയ്യാറാക്കി ആഘോഷിക്കുന്ന മാധ്യമ സുഹൃത്തുക്കളേ..എവിടെ നിങ്ങളുടെ രാജകുമാരൻ?ഈ വിഷയത്തിൽ ഒരു വരിയെങ്കിലും?ഉളുപ്പുണ്ടോന്ന് നിങ്ങളോട്‌ ചോദിക്കുന്നില്ല!

  അക്രമികള്‍ കത്തിച്ച പള്ളിമുറ്റത്ത് നിന്ന് കത്തിയെരിഞ്ഞ ഖുറാന്‍ ശേഖരിക്കുന്ന ഹിന്ദു യുവാക്കള്‍,വീഡിയോ

  കൊടും ക്രൂരത: നവവരന്‍ മുതല്‍ 85 വയസുള്ള സ്ത്രീ വരെ; കൊല്ലപ്പെട്ട 20 പേരുടെ പേരു വിവരങ്ങള്‍ പുറത്ത്!

  ഇത് ചില്ലറക്കളിയല്ല!! ബിജെപിയുടെ ഖജനാവിലേക്ക് എത്തിയത് 742 കോടി!! കണക്ക് പുറത്ത്

  English summary
  PV Anwar against Rahul Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X